ആത്തില എന്ന കുട്ടിയുടെ അവധിക്കാല യാത്രയാണ് ഈ പുസ്തകം. തന്റെ ഉമ്മയുടെ തറവാട്ടുവീട്ടിലെത്തുന്ന ആത്തിലയ്ക്ക് ഏറ്റവും ഇഷ്ടം ഉമ്മാമയെയാണ്. അത്താഴം കഴിഞ്ഞാല്‍ ഉമ്മാമ കുട്ടികള്‍ക്കൊപ്പമിരുന്ന് കഥകളുടെ ഭാണ്ഡം തുറക്കും. ഓരോ ദിവസം ഓരോ കഥകള്‍. ഇത്തരത്തില്‍ കഥകളുടെ ലോകവും ആത്തിലയുടെ ലോകവും തുറന്നുകാണിക്കുകയാണ് ഈ നോവല്‍. എല്ലാവര്‍ക്കും ഗൃഹാതുരത്വമായ കുട്ടിക്കാലം ഉണ്ടാകും. ഈ പുസ്തകം വായിക്കുന്ന ഏതൊരാളും തന്റെ കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനോക്കും എന്നതില്‍ സംശയമില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രചന. ‘ആത്തില’. ഷാഹിന കെ റഫീഖ്. ഡിസി ബുക്‌സ്. വില 142 രൂപ.