P11 yt cover

https://dailynewslive.in/ സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും മികച്ച പോളിംഗ് തുടരുന്നു. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും ബിജെപി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണനും വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് തന്നെ രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു.

https://dailynewslive.in/ സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുതിര്‍ന്ന നേതാവുമായ ഇപി ജയരാജന്റേതെന്നു പറയുന്ന ആത്മകഥ വിവാദത്തില്‍. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റിയതില്‍ പ്രയാസമുണ്ടെന്നും പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ലെന്നുമടക്കം പറയുന്ന ജയരാജന്റെ ‘കട്ടന്‍ ചായയും പരിപ്പ് വടയും’ എന്ന ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലെ ഭാഗങ്ങള്‍ പുറത്ത് വന്നു. ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും , പാലക്കാടെ സ്ഥാനാര്‍ത്ഥി പി സരിന്‍ അവസരവാദിയാണെന്നും പുസ്തകത്തില്‍ വിമര്‍ശനമുണ്ട്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*നവംബര്‍ 12 ലെ വിജയി : ശ്രീമ, ചെരക്കപ്പറമ്പ പോസ്റ്റ്, മലപ്പുറം*

https://dailynewslive.in/ ഇത് തന്റെ ആത്മകഥയല്ലെന്നും തന്റെ ആത്മകഥ താന്‍ എഴുതി തീര്‍ന്നിട്ടില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍. ഇന്ന് പുറത്തുവന്ന ഒരു കാര്യവും താന്‍ എഴുതിയതല്ലെന്നും ഇന്ന് പത്തരയ്ക്ക് പ്രസിദ്ധീകരിക്കും എന്നുള്ള വാര്‍ത്തയാണ് താന്‍ കാണുന്നതെന്നും അതിനു താന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. തികച്ചും മാനിപുലേറ്റ് ചെയ്തതാണ് പുസ്തകത്തിലെ കാര്യങ്ങളെന്നും, പുറത്തു വന്നവയെല്ലാം പൂര്‍ണമായും വ്യാജമാണെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആസൂത്രിതമായ നീക്കമാണിതെന്നും ഇതിനെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കട്ടന്‍ ചായയും പരിപ്പുവടയും എന്ന ഇ പി ജയരാജന്റെ പുസ്തകത്തിന്റെ പ്രസാധനം ഡി സി ബുക്സ് നീട്ടിവച്ചു. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് പ്രസിദ്ധീകരണം നീട്ടി വച്ചിരിക്കുന്നു എന്നാണ് ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ പ്രസാധകരായ ഡി സി ബുക്സ് അറിയിച്ചിരിക്കുന്നത്. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്സ് കുറിപ്പില്‍ പ്രതികരിച്ചിട്ടുണ്ട്.

https://dailynewslive.in/ ഇ.പി.ജയരാജന്‍ പറയുന്നത് വിശ്വസിക്കുക എന്നതാണ് പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്നതെന്നും ഈ വിവാദം ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയതാണെന്നും രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ജയരാജന്‍ പറഞ്ഞെങ്കില്‍ അത് അദ്ദേഹം പരിശോധിച്ചോട്ടെയെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ ഇപി ജയരാജന്റെ ചാട്ടം ബിജെപിയിലേക്ക് ആവാനാണ് സാധ്യതയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇപിയുടെ ആത്മകഥ വിവാദം കാലത്തിന്റെ കണക്ക് ചോദിക്കലാണെന്നും കൊടുത്തത് കിട്ടുമെന്നും സിപിഎമ്മിന് കിട്ടിക്കൊണ്ടിരിക്കുകയാണെന്നും കെ സുധാകരന്‍ പരിഹസിച്ചു. പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ഡിസി ബുക്‌സ് ഏറെ വിശ്വസ്തമായ സ്ഥാപനമാണെന്നും അവരെ അവിശ്വസിക്കാന്‍ ഒരാള്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഇപി.ജയരാജന്റെ പുസ്തകവിവാദത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇ.പി. ജയരാജന്‍ പറയാനുള്ള എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന വ്യക്തിയാണെന്നും അദ്ദേഹം പറയാത്ത ഒരു കാര്യവും പ്രസാധകര്‍ പുസ്തകത്തില്‍ ചേര്‍ക്കുമെന്ന് തോന്നുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

https://dailynewslive.in/ ഇ പി ജയരാജന്റെ ആത്മകഥയെക്കുറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇ പി ജയരാജന്‍ തന്നെ ആരോപണം നിഷേധിച്ചതാണെന്നും ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. ആരോപണം ഗുരുതരമല്ലെന്നും അസംബന്ധമാണെന്നും അങ്ങനെയൊന്ന് എഴുതിയിട്ടോ പ്രസിദ്ധീകരിച്ചിട്ടോ ഇല്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️

ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ഇ പി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പ്രതികരിച്ച് ഉപതെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥികള്‍. ഇപി ജയരാജന്റെ ഭാഗത്ത് നിന്ന് ഇങ്ങനെയൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഡോ.പി.സരിന്‍ പറഞ്ഞു. പുസ്തകം വായനക്കാരുടെ കൈയില്‍ എത്തിയിട്ടാണ് ചര്‍ച്ചയാകേണ്ടതെന്നും തനിക്കെതിരെ പരാമര്‍ശം ഉണ്ടെങ്കില്‍ ഉറപ്പായും മറുപടി പറയുമെന്നും സരിന്‍ പറഞ്ഞു. വിഷയത്തില്‍ ഇടതുമുന്നണി നേതാക്കളും മുഖ്യമന്ത്രിയും മറുപടി പറയുമെന്നാണ് യു.ആര്‍ പ്രദീപ് പറഞ്ഞത്. ആദ്യം പുസ്തകം വായിക്കട്ടേയെന്ന് പറഞ്ഞ വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി ഇന്ന് തന്നെ വാര്‍ത്ത വന്നതില്‍ ദുരുദ്ദേശമുണ്ടെന്നും പറഞ്ഞു.

https://dailynewslive.in/ സിപിഎം സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് പോവുകയാണെന്നും അതിന്റെ തെളിവാണ് ഇപി ജയരാജന്റെ വെളിപ്പെടുത്തലുകളെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇപി ഒന്നു കൊണ്ടും ഭയക്കേണ്ടതില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇപിയോട് പിണറായിയും പാര്‍ട്ടിയും കാണിച്ചത് നീതി നിഷേധമാണെന്നും ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവരെ പ്രകാശ് ജാവ്ദേക്കര്‍ കണ്ടിട്ടുണ്ടെന്നും എന്നിട്ടും എന്തിനാണ് ഇ പിക്കെതിരെ മാത്രം നടപടിയെടുത്തതെന്നും അദ്ദേഹം ചോദിച്ചു.

https://dailynewslive.in/ പാര്‍ലമെന്റില്‍ അതിശക്തമായ പ്രതിപക്ഷം ഉണ്ടാകുമെന്ന് വയനാടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. ബിജെപിയെ ശക്തമായി എതിര്‍ക്കുമെന്നും അക്കാര്യം ഉറപ്പ് നല്‍കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. പാര്‍ലമെന്റില്‍ തന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും തന്റെ പ്രതീക്ഷകള്‍ ഇതിനകം തന്നെ സഫലമായി എന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. നല്‍കിയ സ്‌നേഹത്തിന് പകരം നല്‍കാന്‍ വയനാട് അവസരം തരുമെന്ന് കരുതുന്നുവെന്നും പ്രിയങ്ക പറഞ്ഞു. വോട്ടെടുപ്പ് നടക്കുന്ന ബൂത്തുകളും പ്രിയങ്ക ഗാന്ധി സന്ദര്‍ശിച്ചു.

https://dailynewslive.in/ ചേലക്കരയിലെ മത്സരം പ്രവചനാതീതമാണെന്ന് സിനിമ സംവിധായകന്‍ ലാല്‍ജോസ്. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്നും, ഇങ്ങനെ തന്നെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ സ്‌കൂളുകള്‍ മെച്ചപ്പെട്ടുവെന്നും പക്ഷേ റോഡുകള്‍ ഇനിയും മെച്ചപ്പെടണമെന്നും തുടര്‍ച്ചയായി ഭരിക്കുമ്പോള്‍ പരാതികള്‍ ഉണ്ടാകുമെന്നും എന്നാല്‍ തനിക്ക് സര്‍ക്കാരിനെതിരെ പരാതി ഇല്ലെന്നും ലാല്‍ ജോസ് പറഞ്ഞു. കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂര്‍ എല്‍ പി സ്‌കൂളിലെ 97 ആം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

https://dailynewslive.in/ പത്തനംതിട്ട സിപിഎമ്മിന്റെ പേജില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവത്തില്‍ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ പരാതി എസ്പിക്ക് ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്പി നേരത്തെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് സൈബര്‍ പൊലീസ് പറയുന്നത്. സംഭവത്തില്‍ ഫേസ്ബുക്കിനോട് വിശദീകരണം തേടും. ഹാക്കിംഗ് നടന്നതായി ബോധ്യപ്പെട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

https://dailynewslive.in/ സംസ്ഥാന സ്‌കൂള്‍ കായികമേള സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ ഉള്ള ശ്രമം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. രണ്ടാഴ്ചക്കകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

https://dailynewslive.in/ ശബരിമല ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടന അനുഭവം വര്‍ധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ‘സ്വാമി ചാറ്റ് ബോട്ട്’ വരുന്നു. പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസിലൂടെ ആക്‌സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളില്‍ സമഗ്ര സേവനം ഉറപ്പ് വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ കേസെടുക്കാന്‍ കോടതിയുടെ അനുമതി തേടി ചേലക്കര പൊലീസ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പി.വി അന്‍വറിനെതിരെ കേസെടുക്കാന്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. കോടതിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ കേസെടുക്കും.

https://dailynewslive.in/ പൊന്നാനിയില്‍ പരാതി പറയാനെത്തിയ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍, പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശ പ്രകാരം പൊന്നാനി മജിസ്‌ട്രേറ്റ് കോടതി പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. എസ്.പി.സുജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം.

https://dailynewslive.in/ വടകര പുത്തൂരില്‍ റിട്ടയേര്‍ഡ് പോസ്റ്റ്മാനെയും മകനെയും വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ അഞ്ച് പേര്‍ പിടിയില്‍. പുത്തൂര്‍ ശ്യാം നിവാസില്‍ മനോഹരന്‍ (58), വില്ല്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തല്‍ സുരേഷ് (49), കാഞ്ഞിരവള്ളി കുനിയില്‍ വിജീഷ് (42), പട്ടര്‍ പറമ്പത്ത് രഞ്ജിത്ത് (46), ചുണ്ടയില്‍ മനോജന്‍ (40) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൂര്‍ സ്വദേശിയും മുന്‍ പോസ്റ്റ്മാനുമായ പാറേമ്മല്‍ രവീന്ദ്രനെയും മകന്‍ ആദര്‍ശിനെയും കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അക്രമി സംഘം വീട്ടില്‍ കയറി മര്‍ദ്ദിച്ചത്.

https://dailynewslive.in/ എറണാകുളം ഏലൂരില്‍ യുവാവിനെ പുഴയില്‍ വീണ് കാണാതായി. കളമശേരി സ്വദേശി നിതിനെയാണ് (35) കാണാതായത്. ഏലൂര്‍ മേത്താനം പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. സഹോദരനോടൊപ്പം പാലത്തിനു മുകളില്‍ നില്‍ക്കവെയായിരുന്നു അപകടം.

https://dailynewslive.in/ പാലക്കാട് മണ്ണാര്‍ക്കാട് കാട്ടാനയും കുഞ്ഞും ചെരിഞ്ഞ നിലയില്‍ കാണപ്പെട്ട സംഭവത്തിലെ മരണകാരണം വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചോലയില്‍ ഇറങ്ങിയ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ പാറയില്‍ നെഞ്ചിടിച്ചുണ്ടായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെയാണ് പാലക്കാട് തെങ്കര മെഴുകുംപാറ മിച്ചഭൂമി ഗ്രാമത്തില്‍ വെള്ളക്കെട്ടിലെ പാറയിടുക്കില്‍ കുടുങ്ങിയ നിലയില്‍ അമ്മയാനയുടെ ജഡം കണ്ടെത്തിയത്.

https://dailynewslive.in/ ചെന്നൈയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് കുത്തേറ്റു. ഗിണ്ടിയിലെ കലൈഞ്ജര്‍ സ്മാരക ആശുപത്രിയിലെ കാന്‍സര്‍ രോഗ വിദഗ്ദ്ധനായ ഡോക്ടര്‍ ബാലാജിക്കാണ് കുത്തേറ്റത്. അര്‍ബുദ രോഗിയായ അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ചാണ് 25കാരനായ വിഘ്നേഷ് ഡോക്ടറെ ആക്രമിച്ചത്. കഴുത്തിന് കുത്തേറ്റ ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ ഉത്തരേന്ത്യയില്‍ കൊടും ശൈത്യത്തെ തുടര്‍ന്ന് കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയതോടെ ദില്ലി വിമാനത്താവളത്തില്‍ പ്രതിസന്ധി. ദില്ലിയില്‍ നിന്നുള്ള ഒരു വിമാനം റദ്ദാക്കുകയും 10 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. മേഖലയില്‍ നിലവില്‍ കാഴ്ചാപരിധി 50 മീറ്റര്‍ മാത്രമാണ്. ദില്ലിയില്‍ കുറഞ്ഞ താപനില 24 മണിക്കൂറിനിടെ 17 ഡിഗ്രിവരെ താഴ്ന്നു. ഇന്ന് ദില്ലിയില്‍ രേഖപ്പെടുത്തിയ വായുമലിനീകരണ തോത് ശരാശരി 361 എന്ന വളരെ മോശം അവസ്ഥയിലാണ്.

https://dailynewslive.in/ തെലങ്കാനയില്‍ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതോടെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രാഘവപുരത്തിനും രാമഗുണ്ടത്തിനും ഇടയില്‍ പെദ്ദപ്പള്ളിയിലാണ് ട്രെയിന്‍ പാളം തെറ്റിയത്. ഇരുമ്പയിര് കൊണ്ട് പോകുന്ന ട്രെയിന്‍ ആയിരുന്നു. ട്രെയിന്‍ പാളം തെറ്റിയതോടെ 20 പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി.നാലെണ്ണം ഭാഗികമായി റദ്ദാക്കി.10 തീവണ്ടികള്‍ വഴി തിരിച്ചു വിട്ടു. തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കാന്‍ ശ്രമം തുടരുന്നെന്ന് റെയില്‍വേ അറിയിച്ചു.

https://dailynewslive.in/ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളുടെ വാസസ്ഥലം എങ്ങനെ തകര്‍ക്കാനാകുമെന്ന് സുപ്രീംകോടതി. ബുള്‍ഡോസര്‍ ഹര്‍ജികളിലാണ് കോടതിയുടെ നിര്‍ദേശം. വ്യക്തി കുറ്റക്കാരനാണോ അല്ലയോയെന്ന് സര്‍ക്കാരിന് എങ്ങനെ പറയാനാകുമെന്നും അങ്ങനെ നിര്‍ദേശിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതിയുടെ ജോലി സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടെന്നും പാര്‍പ്പിടം ജന്മാവകാശമെന്നും കോടതി വ്യക്തമാക്കി.

https://dailynewslive.in/ ബാന്ദ്ര പോലീസിന്റെ ഫോണില്‍ വിളിച്ച് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ ഛത്തീസ്ഗഢിലെ റായ്പൂരില്‍ നിന്ന് അഭിഭാഷകനായ ഫൈസാന്‍ ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുവന്നുവെന്നാണ് വിവരം.

https://dailynewslive.in/ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ഇന്ത്യയില്‍ ആക്ടിംഗ് കോണ്‍സലിനെ നിയമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍, വിഷയത്തില്‍ ഇന്ത്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മാനുഷിക വിഷയങ്ങളില്‍ ഇന്ത്യ താലിബാനുമായി സഹകരിക്കുന്നുണ്ടെങ്കിലും താലിബാന്‍ ഭരണകൂടത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഔദ്യോഗിക സഹകരണം ഇതുവരെ ഉണ്ടായിട്ടില്ല.

https://dailynewslive.in/ ചുമതലയേറ്റ് ഒരാഴ്ച പിന്നിടും മുന്‍പ് മെക്‌സിക്കോയിലെ യുവ മേയറെ തല അറുത്ത് മാറ്റി കൊല ചെയ്ത സംഭവത്തില്‍ അറസ്റ്റിലായത് മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും പൊലീസ് ഉദ്യോഗസ്ഥനും. ചില്‍പാസിംഗോ നഗരസഭ മേയറായ അലജാന്‍ഡ്രോ ആര്‍കോസിനെയാണ് കൊല ചെയ്തത്. ഒക്ടോബര്‍ ആറിനായിരുന്നു സംഭവം. നേരത്തെ പ്രാദേശിക ലഹരിമരുന്ന് വ്യാപാരി സംഘത്തെയും പണം തട്ടിപ്പ് സംഘത്തേയും കൊലപ്പെടുത്തിയ കേസില്‍ പഴി കേട്ടിട്ടുള്ള ഉദ്യോഗസ്ഥരാണ് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്.

https://dailynewslive.in/ 197 രാജ്യങ്ങളും പിന്നെ യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന യുഎന്‍ സമിതിയിലെ അംഗരാജ്യങ്ങളെല്ലാം പങ്കെടുക്കുന്ന കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്നലെ അസര്‍ബൈജാനില്‍ തുടക്കമായി. എന്നാല്‍, പരിപാടിയുടെ നടത്തിപ്പിനെ തന്നെ ചോദ്യം ചെയ്ത് കൊണ്ട് യുവ പരിസ്ഥിതി സംരക്ഷകയായ ഗ്രെറ്റ തുംന്‍ബര്‍ഗ് രംഗത്തെത്തി. ഏകാധിപത്യ സ്വഭാവമുള്ള പരിസ്ഥിതിയെ ഗുരുതരമായ രീതിയില്‍ ചൂഷണം ചെയ്യുന്ന അസര്‍ബൈജാന് കാലാവസ്ഥാ ഉച്ചകോടി നടത്താന്‍ എന്ത് ധാര്‍മ്മിതകയാണ് ഉള്ളതെന്ന് ഗ്രെറ്റ തുംന്‍ബര്‍ഗ് ചോദിച്ചു.

https://dailynewslive.in/ പേവിഷ ബാധയാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായ പീനട്ട് എന്ന അണ്ണാനെ ദയാവധത്തിന് വിധേയമാക്കി. എന്നാല്‍ റാബീസ് നെഗറ്റീവെന്നാണ് പരിശോധനാ ഫലം. ഒക്ടോബര്‍ 30നാണ് പീനട്ട് എന്ന അണ്ണാനെയും ഫ്രെഡ് എന്ന റക്കൂണിനേയും പരിസ്ഥിതി സംരക്ഷണ വകുപ്പ് ദയാവധത്തിന് വിധേയമാക്കിയത്.പരിശോധനാഫലത്തോട് മൃഗസംരക്ഷണ വകുപ്പ് പ്രതികരിച്ചിട്ടില്ല. നേരത്തെ യുവാവ് അണ്ണാനെ വളര്‍ത്തുന്നതിനെതിരേയും അണ്ണാന്‍ ആളുകളെ ആക്രമിച്ചതായും പരാതി ലഭിച്ചിരുന്നുവെന്നാണ് മൃഗസംരക്ഷണ വകുപ്പ് വിശദമാക്കിയത്.

https://dailynewslive.in/ രണ്ട് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഹൂതികളുടെ വ്യോമാക്രമണം. ബാബ് അല്‍ മന്‍ദബ് കടലിടുക്കില്‍ വെച്ചാണ് കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുണ്ടായതെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലാണ് ചെങ്കടലിലും ഗള്‍ഫ് ഓഫ് ഏദനിലും കപ്പലുകള്‍ ലക്ഷ്യം വെച്ച് ഹൂതികള്‍ ആക്രമണം ആരംഭിച്ചത്. ഗാസയില്‍ നടക്കുന്ന ആക്രമണത്തിന് മറുപടിയാണെന്നായിരുന്നു ഈ ആക്രമണങ്ങളെക്കുറിച്ച് ഹൂതികള്‍ പ്രതികരിച്ചിരുന്നത്.

https://dailynewslive.in/ ഇക്വഡോറിലെ കുപ്രസിദ്ധമായ ജയിലില്‍ തമ്മിലടിച്ച് 15പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തടവുകാര്‍ തമ്മിലുള്ള വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് ഇക്വഡോറിലെ ഏറ്റവും വലുതും ഏറ്റവും അപകടകരമായതെന്നും വിശേഷിക്കപ്പെട്ട ലിറ്റോറല്‍ പെനിറ്റന്‍ഷ്യറി ജയിലിലെ കൊലപാതകങ്ങളേക്കുറിച്ച് പുറത്ത് വരുന്ന വിവരം. 2021ല്‍ ഇവിടെ തടവുകാര്‍ക്കിടയിലുണ്ടായ കലാപത്തില്‍ 119 പേരാണ് കൊല്ലപ്പെട്ടത്.

https://dailynewslive.in/ ഇക്വഡോര്‍ യുവ ഫുട്ബോളര്‍ മാര്‍ക്കോ അംഗുലോയ്ക്ക് കാറപകടത്തെ തുടര്‍ന്ന് ദാരുണാന്ത്യം. 22കാരനായ താരം ഒക്റ്റോബര്‍ ഏഴിനുണ്ടായ കാറപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എന്നാല്‍ താരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇക്വഡോര്‍ ദേശീയ ടീമിനൊപ്പം രണ്ട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് താരം.

https://dailynewslive.in/ ഒക്ടോബറില്‍ രാജ്യത്തെ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 6.21 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. ഇതോടെ, ഡിസംബറിലെ റിസര്‍വ് ബാങ്ക് പണനയ നിര്‍ണയ യോഗത്തിലും പലിശഭാരം കുറയ്ക്കാനുള്ള സാധ്യത മങ്ങി. റീട്ടെയില്‍ പണപ്പെരുപ്പം നിരക്ക് 4 ശതമാനമായി നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. 2023 ഓഗസ്റ്റിന് ശേഷം ആദ്യമായാണ് ഇത് 6 ശതമാനം കവിയുന്നത്. സെപ്റ്റംബറില്‍ പണപ്പെരുപ്പനിരക്ക് 5.49 ശതമാനമായിരുന്നു. ഒരു വര്‍ഷം മുന്‍പ് സമാന കാലയളവില്‍ 4.87 ശതമാനമായിരുന്ന പണപ്പെരുപ്പനിരക്ക് ആണ് ആറുശതമാനം കടന്നത്. ഭക്ഷ്യവിലക്കയറ്റമാണ് പണപ്പെരുപ്പനിരക്ക് ഉയരാന്‍ കാരണമായത്. ഒക്ടോബറില്‍ ഭക്ഷ്യവിലക്കയറ്റത്തിന്റെ തോത് 10.87 ശതമാനമായാണ് ഉയര്‍ന്നത്. മുന്‍പത്തെ മാസം ഇത് 9.24 ശതമാനം മാത്രമായിരുന്നു. ഗ്രാമീണ മേഖലയിലെ വിലക്കയറ്റ തോതും വര്‍ധിച്ചിട്ടുണ്ട്. ഒക്ടോബറില്‍ 6.68 ശതമാനമായാണ് ഉയര്‍ന്നത്. ഉള്ളിയും തക്കാളിയും ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ക്ക് വില പിടിവിട്ടുയര്‍ന്നതാണ് ഭക്ഷ്യവിലക്കയറ്റത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

https://dailynewslive.in/ ദശലക്ഷക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ബ്രൗസിംഗിന് ആശ്രയിക്കുന്ന ക്രോമില്‍ നിരവധി സുരക്ഷാ പിഴവുകള്‍ നിലനില്‍ക്കുന്നതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ക്രോമിന്റെ 130.0.6723.116നും 130.0.6723.116/.117നും മുമ്പുള്ള വേര്‍ഷനുകളിലാണ് സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയത്. വിന്‍ഡോസ്, മാക്, ലിനക്സ് പ്ലാറ്റ്ഫോമുകളിലെ യൂസര്‍മാരെ ബാധിക്കുന്ന പ്രശ്നമാണിത്. ക്രോമിലെ പിഴവുകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറുമെന്നും, രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ വരെ ചൂണ്ടുമെന്നും ഡിഒഎസ് ആക്രമണത്തിന് ശ്രമിക്കുമെന്നും ബ്രൗസറിലെ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. ക്രോമിന്റെ കാലപ്പഴക്കം ചെന്ന വേര്‍ഷനുകള്‍ ഉപയോഗിക്കുന്നത് സുരക്ഷാ പിഴവുകളിലേക്ക് നയിക്കും. ഏറ്റവും പുതിയ ക്രോം വേര്‍ഷന്‍ സൈബര്‍ ആക്രമണ സാധ്യത കുറയ്ക്കുകയും ഡാറ്റ സുരക്ഷിതമാക്കുകയും ചെയ്യും.

https://dailynewslive.in/ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുന്ന ക്രൈം ഡ്രാമയായ നീരജ് പാണ്ഡെയുടെ ‘സിക്കന്ദര്‍ കാ മുഖന്ദറി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജിമ്മി ഷെര്‍ഗില്‍, അവിനാഷ് തിവാരി, തമന്ന ഭാട്ടിയ എന്നിവര്‍ അഭിനയിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫ്രൈഡേ സ്റ്റോറിടെല്ലേഴ്‌സ് ആണ്. ഒരു വജ്രകവര്‍ച്ചയും അതിനെ തുടര്‍ന്ന് നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അന്വേഷണ ഉദ്യോഗസ്ഥനായ ജിമ്മി ഷെര്‍ഗില്‍ അവതരിപ്പിക്കുന്ന ജസ്വീന്ദര്‍ സിംഗ് പ്രദര്‍ശനത്തിലെ മൂന്ന് വ്യക്തികളെ കുറ്റവാളികളായി സംശയിക്കുന്നു. തമന്ന ഭാട്ടിയ അവതരിപ്പിക്കുന്ന കാമിനി സിംഗ്, അവിനാഷ് തിവാരി അവതരിപ്പിക്കുന്ന സിക്കന്ദര്‍ ശര്‍മ്മ,രാജീവ് മേത്ത അവതരിപ്പിക്കുന്ന മംഗേഷ് ദേശായി എന്നിവരാണ് ഈ പ്രതികള്‍. വര്‍ഷങ്ങളായി പിന്നീട് ഇവരെ പിന്തുടരുന്ന ജസ്വീന്ദര്‍ സിംഗിനെയാണ് ട്രെയിലറില്‍ കാണിക്കുന്നത്. ദിവ്യ ദത്ത, സോയ അഫ്രോസ് എന്നിവരും പ്രധാന നടന്മാര്‍ക്ക് പുറമേ ചിത്രത്തില്‍ അഭിനയിക്കുന്നു. നവംബര്‍ 29നാണ് ചിത്രം റിലീസ്.

https://dailynewslive.in/ ഷാരൂഖ് ഖാന്‍ നായകനായി അഭനയിച്ച ഹിറ്റ് ചിത്രം ‘കല്‍ ഹോ നാ ഹോ’ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു. നവംബര്‍ 15നാണ് ചിത്രത്തിന്റെ റീ റിലീസ്. ധര്‍മ പ്രൊഡക്ഷന്‍സ് ആണ് റീ റിലീസ് തിയതി പുറത്തുവിട്ടത്. ഇരുപത്തി ഒന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന ചിത്രം വീണ്ടും തിയേറ്ററില്‍ കാണാന്‍ ഷാരൂഖ് ഖാന്‍ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്. 2003ല്‍ റിലീസ് ചെയ്ത ചിത്രമാണ് കല്‍ ഹോ നാ ഹോ. ‘എ സ്റ്റോറി ഓഫ് എ ലൈഫ് ടൈം.. ഇന്‍ എ ഹാര്‍ട്ട് ബീറ്റ്’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ അദ്വാനിയാണ്. ഷാരൂഖ് ഖാനൊപ്പം പ്രീതി സിന്റയും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തില്‍ എത്തി. സുഷമ സേത്ത്, റീമ ലഗൂ, ലില്ലെറ്റ് ദുബെ, ഡെല്‍നാസ് ഇറാനി തുടങ്ങിയവരും അഭിനയിച്ചു. 2003ല്‍ ഏറ്റവും കൂടുതല്‍ വാണിജ്യ വിജയം നേടിയ ചിത്രം കൂടിയാണ് ‘കല്‍ ഹോ നാ ഹോ’. കര്‍ണ്‍ ജോഹര്‍ ആയിരുന്നു ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത്.

https://dailynewslive.in/ മെഴ്സിഡസ് ബെന്‍സ് എംഎംജി സി 63 എസ്ഇ പെര്‍ഫോമന്‍സ് 1.95 കോടി രൂപയ്ക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ ബുക്കിംഗ് രാജ്യവ്യാപകമായി ആരംഭിച്ചു. അതേസമയം ഡെലിവറികള്‍ അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും. 2.0ലി, 4സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ പെര്‍ഫോമന്‍സ് സെഡാന് കരുത്തേകുന്നത്. പിന്‍ ആക്‌സിലില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. ഈ എഞ്ചിന്‍ സജ്ജീകരണം 680 ബിഎച്ച്പിയും 1,020 എന്‍എം ടോര്‍ക്കും നല്‍കുന്നു. ഇത് ലോകത്തിലെ ഏറ്റവും ശക്തമായ 4-സിലിണ്ടര്‍ എഞ്ചിനാക്കി മാറ്റുന്നു. ഡ്രിഫ്റ്റ് മോഡ് വാഗ്ദാനം ചെയ്യുന്ന 4മാറ്റിക്+ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റത്തോടൊപ്പമാണ് ഇത് വരുന്നത്. സെഡാനൊപ്പം ഒരു എഎംജി ഡ്രൈവര്‍ കമ്പനി പാക്കേജും വാഗ്ദാനം ചെയ്യുന്നു. ഇത് പരമാവധി 280 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ അനുവദിക്കുന്നു. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. എട്ട് ഡ്രൈവ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട്+, കംഫര്‍ട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഡാംപിംഗ് ക്രമീകരണങ്ങളും ഉണ്ട്.

https://dailynewslive.in/ ആരാണ് തങ്ങളുടെ ജീവിതം താറുമാറാക്കിയത് എന്ന് ലോകത്തിലെ ഓരോ മനുഷ്യരും ചോദിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് ഈ കഥ ഇറങ്ങുന്നത്. ഉത്തരം എല്ലാവര്‍ക്കും അറിയാം. പക്ഷെ, ചൂണ്ടാന്‍ വെമ്പുന്ന വിമലിനെ പണ്ടില്ലാത്ത വിധം ആരോ പിന്‍വലിക്കുന്നുണ്ട്. പിന്‍വലിക്കുന്ന ആ നിമിഷത്തെ വെറുതെ വിടാതിരിക്കാനാണ് റസീന ഇക്കഥയെഴുതിയത്. മനുഷ്യസ്നേഹത്തിന് ഇന്ന് ഉത്കണ്ഠയുടെ മുഖമാണു ഉള്ളത് എന്ന് വിശ്വസിക്കുന്നവര്‍ ഈ കഥ ഇഷ്ടപ്പെടും. ‘ഖാന്‍ യൂനിസിലെ ചെമ്പോത്ത്’. റസീന ഹൈദര്‍. ഫാബിയന്‍ ബുക്സ്. വില 109 രൂപ.

https://dailynewslive.in/ ഉപ്പ് കൂടുന്നത് രുചിയെ മാത്രമല്ല, നമ്മുടെ ആരോഗ്യത്തെയും ബാധിക്കാം. സോഡിയം അമിതമായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് മാത്രമല്ല, ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. ഗ്യാസ്ട്രിക് ക്യാന്‍സര്‍ ജേണലിലാണ് യുകെയില്‍ നിന്നുള്ള ഈ പഠനം പ്രസിദ്ധീകരിച്ചത്. യുകെയിലെ 471,144 പേരിലാണ് പഠനം നടത്തിയത്. ആമാശയത്തിലെ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്ന നിരവധി അപകട ഘടകങ്ങളില്‍ ഒരു ഘടകം ഉപ്പിന്റെ ഉപഭോഗമാണെന്നും പഠനം പറയുന്നു. അതിനാല്‍ ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോഡിയം ഉപഭോഗം കുറയ്ക്കുന്നതിലൂടെ, പ്രത്യേകിച്ച് ഉപ്പിട്ട ഭക്ഷണങ്ങളും സംസ്‌കരിച്ച മാംസങ്ങളും ഒഴിവാക്കുന്നതിലൂടെ വയറ്റിലെ ക്യാന്‍സര്‍ അഥവാ ആമാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയും. ഉപ്പിന്റെ അമിത ഉപയോഗം ഹൃദയാഘാതം, സ്ട്രോക്ക്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വൃക്ക പ്രശ്നങ്ങള്‍, ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവയ്ക്കും കാരണമാകും. ഉയര്‍ന്ന സോഡിയം ശരീരത്തില്‍ എത്തുന്നതു മൂലം കാലക്രമേണ എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. സംസ്‌കരിച്ചതും പാക്കേജു ചെയ്തതുമായ പല ഭക്ഷണങ്ങളിലും ഉയര്‍ന്ന അളവില്‍ സോഡിയം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. അധിക ഉപ്പ് ചേര്‍ക്കുന്നതിനുപകരം സുഗന്ധവ്യഞ്ജനങ്ങള്‍, നാരങ്ങ നീര് അല്ലെങ്കില്‍ വിനാഗിരി എന്നിവ ഉപയോഗിച്ച് പാചകം ചെയ്യുന്നതും നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.41, പൗണ്ട് – 107.49. യൂറോ – 89.49, സ്വിസ് ഫ്രാങ്ക് – 95.50, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.03, ബഹറിന്‍ ദിനാര്‍ – 223.94, കുവൈത്ത് ദിനാര്‍ -274.39, ഒമാനി റിയാല്‍ – 219.24, സൗദി റിയാല്‍ – 22.47, യു.എ.ഇ ദിര്‍ഹം – 22.98, ഖത്തര്‍ റിയാല്‍ – 23.17, കനേഡിയന്‍ ഡോളര്‍ – 60.47.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *