വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിന്റെ പ്രവര്‍ത്തനനങ്ങൾക്ക് ഇന്ത്യയില്‍ കുറച്ച് നേരത്തേക്ക് തടസം നേരിട്ടതായി റിപ്പോര്‍ട്ട്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോമില്‍ പ്രശ്നങ്ങള്‍ നേരിട്ടതായി നിരവധി യൂസര്‍മാര്‍ ഡൗണ്‍ഡിറ്റെക്ടറില്‍ പരാതിപ്പെട്ടു. യൂട്യൂബിലെ പ്രശ്നങ്ങളെ കുറിച്ച് ഉപഭോക്താക്കള്‍ ഗൂഗിള്‍ ഇന്ത്യയെയും യൂട്യൂബ് ഇന്ത്യയെയും ടാഗ് ചെയ്ത് നിരവധി പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു. പരാതിപ്പെട്ടവരില്‍ 56 ശതമാനം യൂട്യൂബ് യൂസര്‍മാരാണ് വീഡിയോ സ്ട്രീമിങ് തകരാറിനെ കുറിച്ച് അനുഭവങ്ങള്‍ രേഖപ്പെടുത്തിയത് എന്ന് ഡൗണ്ഡിറ്റെക്ടറിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 23 ശതമാനം പേര് സെര്‍വര്‍ കണക്ഷനെയും 21 ശതമാനം പേര് ആപ്പിനെയും കുറിച്ച് പരാതികള്‍ രേഖപ്പെടുത്തി. ചുരുങ്ങിയ നേരത്തേക്ക് മാത്രമായിരുന്നു യൂട്യൂബ് ആക്സ്സസിലെ ഈ പ്രശ്നങ്ങള്‍ നിലനിന്നത് എന്നാണ് വിവരം.
ഇന്ത്യയില്‍ യൂട്യൂബിന്റെ പ്രവര്‍ത്തനങ്ങൾക്ക് കുറച്ച് നേരത്തേക്ക് തടസം നേരിട്ടതായി റിപ്പോര്‍ട്ട്
