ഐക്കണിക്ക് അമേരിക്കന്‍ കാര്‍ കമ്പനിയായ ജീപ്പ് ഇന്ത്യയില്‍ നിന്നുള്ള അടുത്ത ലോഞ്ച് പുതുക്കിയ മെറിഡിയന് ആയിരിക്കും. 50,000 രൂപ അടച്ച് എസ്യുവിയുടെ ബുക്കിംഗ് ഇതിനകം തന്നെ കമ്പനി രാജ്യവ്യാപകമായി തുറന്നിട്ടുണ്ട്. 2024 ജീപ്പ് മെറിഡിയന് ഫെയ്സ്ലിഫ്റ്റ് രണ്ട് പുതിയ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ അവതരിപ്പിക്കും. ലോഞ്ചിറ്റിയൂഡ്, ലോഞ്ചിറ്റിയൂഡ് (ഒ) എന്നിവയാണ് ഈ വേരിയന്റുകള്‍. ഇവ യഥാക്രമം 5-ഉം 7-ഉം സീറ്റ് കോണ്‍ഫിഗറേഷനുകളോടെ ആയിരിക്കും എത്തുക. കോമ്പസ് ലോഞ്ചിറ്റിയൂഡിന് സമാനമായി, മെറിഡിയന്റെ പുതിയ അടിസ്ഥാന വേരിയന്റില്‍ 10 ഇഞ്ച് ടച്ച്സ്ക്രീനും 7 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സഹിതം ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് ആന്‍ഡ് ഗ്രേ ഇന്റീരിയര്‍ തീം അവതരിപ്പിക്കും. വാഹനത്തിന് നേരിയ വില വര്‍ധനവും പ്രതീക്ഷിക്കുന്നു. നിലവില്‍, മെറിഡിയന് എസ്യുവിയുടെ എക്സ്ഷോറൂം വില 29.99 ലക്ഷം മുതല്‍ 37.14 ലക്ഷം രൂപ വരെയാണ്.