Untitled design 2024 10 17T160946.509

ബിഹാറിൽ വ്യാജമദ്യം കഴിച്ച് 20 പേർ മരിച്ചു. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സിവാൻ, സരൻ ജില്ലകളിലുള്ളവരാണ് മരിച്ചത്. പ്രത്യേക സംഘം രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. എട്ട് മദ്യ വിൽപ്പനക്കാർക്കെതിരെ കേസെടുത്തു. 250 ഇടങ്ങളിലായി നടത്തിയ റെയ്ഡിൽ 1650 ലിറ്റർ മദ്യം പിടിച്ചെടുത്തു. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. 2016ലാണ് നിതീഷ് കുമാർ സർക്കാർ സംസ്ഥാനത്ത് മദ്യ നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ 2016 മുതൽ പല തവണയായി ഉണ്ടായ വ്യാജ മദ്യ ദുരന്തങ്ങളിൽ ബിഹാറിൽ 350 ലധികം പേർ മരിച്ചിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *