https://dailynewslive.in/ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനറായിരുന്ന പി സരിനെ കോണ്‍ഗ്രസ് പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നടപടി.

https://dailynewslive.in/ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ദുര്‍ബലപ്പെടുത്തിയതെന്നും പാര്‍ട്ടിയെ വിഡി സതീശന്‍ ഹൈജാക്ക് ചെയ്തുവെന്നും പി സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. സരിന്‍ എന്ന വ്യക്തിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ഈ വിഷയം ഒതുക്കരുതെന്നും പാര്‍ട്ടിയിലെ ജീര്‍ണത ചര്‍ച്ച ചെയ്യപ്പെടണമെന്നും പി സരിന്‍ പറഞ്ഞു. ഇതെല്ലാം ഉയര്‍ത്താന്‍ പാര്‍ട്ടി ഫോറങ്ങള്‍ ഇല്ലെന്നും തോന്നുന്ന പോലെ കാര്യങ്ങള്‍ നടക്കുന്ന പാര്‍ട്ടിയില്‍ പ്രവര്‍ത്തകര്‍ക്ക് അധികം പ്രതീക്ഷ വേണ്ടെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. ഈ പത്രസമ്മേളനത്തിനു പിന്നാലെയാണ് സരിനെ പുറത്താക്കി കൊണ്ടുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വാര്‍ത്താക്കുറിപ്പ് പുറത്തു വന്നത്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഒക്ടോബർ 16 ലെ വിജയി : ജസീല, സൗത്ത് ബാസാര്‍, കണ്ണൂര്‍*

https://dailynewslive.in/ കോണ്‍ഗ്രസ് പുറത്താക്കിയതിന് പിന്നാലെ ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് വ്യക്തമാക്കി പി സരിന്‍. സി പി എം നേതൃത്വം ആവശ്യപ്പെട്ടാല്‍ പാലക്കാട് മത്സരിക്കുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയും അന്‍വറും ബന്ധപ്പെട്ടിരുന്നുവെന്നും കൂടെയുണ്ടാകണം എന്ന് പറഞ്ഞുവെന്നും സരിന്‍ വെളിപ്പെടുത്തി. പാലക്കാട് മാത്രമായി ഈ കളി അവസാനിപ്പിക്കില്ലെന്നും കൂടുതല്‍ ആളുകള്‍ തനിക്കൊപ്പം ഉണ്ടാകുമെന്നും സരിന്‍ പറഞ്ഞു.

https://dailynewslive.in/ സ്ഥാനാര്‍ത്ഥിയാകാന്‍ സരിന് അയോഗ്യതയില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു. സരിന്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്നും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും പറഞ്ഞ അദ്ദേഹം രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും പറഞ്ഞു. സ്ഥാനാര്‍ത്ഥി വിഷയത്തില്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ നിലപാടനുസരിച്ച് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്നും സിപിഎം നേതാവ് എകെ ബാലനും പ്രതികരിച്ചു. കോണ്‍ഗ്രസില്‍ ഏകാധിപത്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://dailynewslive.in/ സരിന്റേത് ആസൂത്രിത നീക്കമാണെന്നും ഇപ്പോള്‍ പറയുന്നത് സിപിഎമ്മിന്റെ വാദങ്ങളാണെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റുമോയെന്ന് സരിന്‍ നോക്കിയിരുന്നുവെന്നും അത് പറ്റില്ലെന്ന് അറിഞ്ഞതോടെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയാകാന്‍ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂട്ടായ ആലോചനകള്‍ നടത്തിയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഉമ്മന്‍ചാണ്ടിയില്‍ നിന്നും രമേശ് ചെന്നിത്തലയില്‍ നിന്നും വ്യത്യസ്തമായ ശൈലിയാണ് തനിക്കുള്ളതെന്നും ചില ഘട്ടങ്ങളില്‍ സംഘടനാ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കര്‍ക്കശ നിലപാട് താന്‍ സ്വീകരിക്കാറുണ്ടെന്നും സതീശന്‍ പറഞ്ഞു. മാധ്യമങ്ങളെ അറിയിച്ച ശേഷം തന്നെ കാണാന്‍ വന്നതില്‍ സരിനെ അതൃപ്തി അറിയിച്ചിരുന്നു. തൃക്കാക്കരയിലും പുതുപ്പള്ളിയിലും ഉപതെരഞ്ഞെടുപ്പ് കാലത്ത് ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ആ അസ്വാരസ്യങ്ങള്‍ പാര്‍ട്ടി സംഘടനയില്‍ ഒരു പോറല്‍ പോലും ഉണ്ടായിക്കിയിട്ടില്ലെന്നും സതീശന്‍ വ്യക്തമാക്കി. എന്തുകൊണ്ടാണ് സരിനെ സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിക്കാതിരുന്നത് എന്ന് ഇന്നലത്തെ സരിന്റെ വാര്‍ത്താസമ്മേളനം കണ്ട ജനങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ട് എന്നും സതീശന്‍ പറഞ്ഞു.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് പി സരിന്റേതെന്നും അതെടുത്ത് വായില്‍ വെക്കുന്നത് സിപിഎമ്മിന്റെ ഗതികേടാണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്ന സിപിഎമ്മിനോട് ലജ്ജ തോന്നുകയാണ്. പി സരിനെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനിച്ചാല്‍ അവര്‍ക്ക് എന്ത് വൃത്തികേടും കാണിക്കാന്‍ പറ്റുമെന്നാണ് അര്‍ത്ഥമെന്ന് പറഞ്ഞ സുധാകരന്‍ ചേലക്കരയില്‍ എന്‍കെ സുധീര്‍ മത്സരിക്കുന്നത് ഒരു വിഷയമല്ലെന്നും വ്യക്തമാക്കി.

https://dailynewslive.in/ സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പി.വി അന്‍വര്‍ എം.എല്‍.എ.യുടെ ഡി.എം.കെ. ചേലക്കരയില്‍ കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ എന്‍.കെ സുധീറാണ് സ്ഥാനാര്‍ഥി. പാലക്കാട് ജീവകാരുണ്യപ്രവര്‍ത്തകനായ മിന്‍ഹാജ് മെദാര്‍ സ്ഥാനാര്‍ഥിയാകും. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയെ ഡി.എം.കെ പിന്തുണയ്ക്കുമെന്നും തിരഞ്ഞെടുപ്പില്‍ പ്രിയങ്കയ്ക്ക് വേണ്ടി ഡി.എം.കെ.പ്രചാരണത്തിന് ഇറങ്ങുമെന്നും പി.വി.അന്‍വര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

https://dailynewslive.in/ പത്തനംതിട്ട കളക്ടറേറ്റില്‍ എഡിഎം നവീന്‍ ബാബവുവിന് വികാരനിര്‍ഭരമായ യാത്രയയപ്പ്. ഒപ്പം ജോലി ചെയ്തവരും സുഹൃത്തുക്കളും ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേര്‍ കളക്ട്രേറ്റിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അവസാനമായി നവീനെ ഒരുനോക്ക് കാണാനെത്തിയ സുഹൃത്തുക്കളില്‍ പലരും ദുഃഖം സഹിക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു. കളക്ട്രേറ്റിലെ പൊതുദര്‍ശനത്തിനു ശേഷം 12 മണിയോടടുത്താണ് നവീന്റെ മൃതദേഹം സ്വവസതിയിലെത്തിച്ചത്. ഉച്ചതിരിഞ്ഞ് 3 മണിക്ക് മലയാലപ്പുഴയിലെ വീട്ടുവളപ്പിലാണ് നവീന്റെ സംസ്‌കാരം.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ നവീന്‍ കൈക്കൂലി വാങ്ങുമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍. ആരോടും മുഖം കറുപ്പിക്കാത്ത പാവമായിരുന്നു നവീനെന്നും കളക്ട്രേറ്റില്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ ദിവ്യ എസ് അയ്യര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിച്ചു. ശബരിമലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടും പ്രളയം വന്നപ്പോഴും മഴ വന്നപ്പോഴും എല്ലാം ഒറ്റക്കെട്ടായിട്ടാണ് പ്രവര്‍ത്തിച്ചതെന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംഭവത്തില്‍ അന്വേഷിച്ച് ആവശ്യമായ നടപടി, വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ പ്രയാസമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്തു. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പി പി ദിവ്യക്കെതിരെ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കൂടാതെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം വിപി ദുല്‍ഖിഫിലും പരാതി നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ എഡിഎമ്മിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് പങ്കെന്ന് പിവി അന്‍വര്‍ ആരോപിച്ചു. പിപി ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബെനാമിയാണെന്നും ശശിക്ക് വേണ്ടി നിരവധി പെട്രോള്‍ പമ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.

https://dailynewslive.in/ പ്രിയപ്പെട്ട നവീന്‍ താങ്കള്‍ക്കൊപ്പം ചിലവഴിച്ച സര്‍വീസ് കാലയളവ് എപ്പോഴും ഓര്‍മയിലുണ്ടാകുമെന്നും നിങ്ങളുടെ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റത്തിന്റെ പങ്ക് പറ്റിയ ആയിരങ്ങള്‍ എന്നും നിങ്ങളെ കൃതജ്ഞതയോടെ ഓര്‍ക്കുന്നുണ്ടാകുമെന്നുമുള്ള വൈകാരിക കുറിപ്പുമായി പത്തനംതിട്ട മുന്‍ കളക്ടര്‍ പിബി നൂഹിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്. ഏറെ ജോലിഭാരം ഉള്ളതായ ഒരു വകുപ്പില്‍ 30ലേറെ വര്‍ഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞുപോകുമ്പോള്‍ എഡിഎം നവീന്‍ ബാബു കുറഞ്ഞപക്ഷം ഇതിലും മികച്ച ഒരു യാത്രയയപ്പ് അര്‍ഹിച്ചിരുന്നുവെന്നും പിബി നൂഹ് ഫേയ്‌സ്ബുക്കില്‍ കുറിച്ചു .

https://dailynewslive.in/ ഉപതെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഗവര്‍ണര്‍ സ്ഥാനങ്ങളില്‍ മാറ്റമുണ്ടാകുമെന്ന് സൂചന. കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയേക്കും. ആരിഫ് മുഹമ്മദ് ഖാന് മറ്റൊരു പദവി നല്‍കുന്നതും പരിഗണനയിലാണ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റി പകരം നാവിക സേന മുന്‍ മേധാവി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷിയെ നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ തൃശൂരില്‍ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സെലിന്‍ രാത്രിയോടെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

https://dailynewslive.in/ വെള്ളറടയില്‍ സ്ഥാപന ഉടമയുടെ മൊബൈല്‍ ഫോണില്‍ നിന്നും ജീവനക്കാര്‍ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ത്തി പണം ആവശ്യപ്പെട്ടതായി പരാതി. വിദേശത്തുനിന്നും പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ എത്തിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരുടെ ചതിയെക്കുറിച്ച് പരാതിക്കാരായ ദമ്പതികള്‍ അറിഞ്ഞത്. സ്ഥാപന ഉടമയുടെ ഡ്രൈവര്‍മാര്‍ക്കെതിരെയാണ് പരാതി. വാഹന ബുക്കിംഗിനും മറ്റ് കാര്യങ്ങള്‍ക്കും വേണ്ടി സ്ഥാപന ഉടമയുടെ ഫോണ്‍ ഡ്രൈവര്‍മാര്‍ പലപ്പോഴും ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിനിടെ സ്വകാര്യ ദൃശ്യങ്ങള്‍ ജീവനക്കാര്‍ കൈക്കലാക്കി. ഇതിനു ശേഷമാണ് വിലപേശല്‍ ആരംഭിച്ചത്.

https://dailynewslive.in/ റിയാദില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടു. സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. വിമാനം പിന്നീട് സുരക്ഷിതമായി മസ്‌കറ്റില്‍ ഇറക്കിയതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. 192 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. എമര്‍ജന്‍സി ടീമുകളുമായി സഹകരിച്ച് വേണ്ട നടപടികള്‍ എടുത്തിരുന്നുവെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

https://dailynewslive.in/ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജൂനിയര്‍ ഓഡിറ്ററുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 80 കോടിയിലേറെ രൂപയുടെ ആസ്തി കണ്ടെത്തി.ഭോപ്പാലിലെ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ വകുപ്പിലെ ജൂനിയര്‍ ഓഡിറ്ററായ രമേഷ് ഹിംഗോറാനിയുടെ വീട്ടിലായിരുന്നു റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനമെന്ന പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. ലോകായുക്തയുടെ സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റാണ് പരിശോധന നടത്തിയത്.

https://dailynewslive.in/ മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തില്‍ പിടിയിലായ പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന വാദം പൊലീസ് പൊളിച്ചത് ബോണ്‍ ഓസിഫിക്കേഷന്‍ ടെസ്റ്റിലൂടെ. തനിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നായിരുന്നു കേസില്‍ അറസ്റ്റിലായ ധര്‍മരാജിന്റെ വാദം. ഈ വാദം പരിശോധിക്കാനായി നടത്തിയ ബോണ്‍ ഓസിഫിക്കേഷന്‍ പരിശോധനയില്‍ ഇയാള്‍ പ്രായപൂര്‍ത്തിയായ ആളാണെന്ന് തെളിഞ്ഞെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

https://dailynewslive.in/ പട്ടാപ്പകല്‍ തോക്കുമായെത്തി യൂകോ ബാങ്ക് കൊള്ളയടിച്ചു. മണിപ്പൂരിലെ കച്ചിംഗ് ബസാറിലെ യൂകോ ബാങ്കിന്റെ ശാഖയിലാണ് കവര്‍ച്ച നടന്നത്. ആറര ലക്ഷത്തോളം രൂപ കവര്‍ന്നു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും മൊബൈല്‍ ഫോണുകളും കൈക്കലാക്കി. നേരത്തെയും മുഖംമൂടി ധരിച്ചെത്തിയ സംഘം മണിപ്പൂരില്‍ ബാങ്കുകള്‍ കൊള്ളയടിച്ചിട്ടുണ്ട്.

https://dailynewslive.in/ അമേരിക്കയിലെ മിസിസിപ്പിയിലെ സ്‌ട്രോംഗ് നദിക്ക് മുകളിലൂടെയുള്ള പാലം തകര്‍ന്നു. മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജാക്‌സണില്‍ നിന്ന് 40 മൈല്‍ അകലെയാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിലെ തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സെപ്തംബര്‍ 18 മുതല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു.

https://dailynewslive.in/ ന്യൂസിലാണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. മഴ മാറിനിന്ന അന്തരീക്ഷത്തില്‍ ന്യൂസിലാണ്ട് പേസര്‍മാരായ മാറ്റ് ഹെന്റിയും വില്യം ഒറുര്‍ക്കും കൊടുങ്കാറ്റായപ്പോള്‍ ഇന്ത്യന്‍ ടീം ഒന്നടങ്കം കൂടാരം കയറിയത് വെറും 46 റണ്‍സിന്. ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറാണിത്. നാട്ടില്‍ നടന്ന ടെസ്റ്റുകളിലെ ഏറ്റവും ചെറിയ സ്‌കോറും. ഹെന്റി വെറും 15 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒറുര്‍ക്ക് 22 റണ്‍സിന് നാലു വിക്കറ്റെടുത്തു. 20 റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പന്തിനെ കൂടാതെ 13 റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് 2 റണ്‍ മാത്രമാണ് നേടാനായത്. വിരാട് കോലി, സര്‍ഫറാസ് ഖാന്‍, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായി. ഒടുവില്‍ വിവരം ലഭിക്കമ്പോള്‍ ന്യൂസിലാണ്ട് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 82 റണ്‍സെടുത്തിട്ടുണ്ട്.

https://dailynewslive.in/ സംസ്ഥാനത്ത് റെക്കോഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 57,000 കടന്നും കുതിക്കുന്ന സ്വര്‍ണവില ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. 57,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,915 രൂപയിലുമായി. ഇന്നലെ പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 56,960 രൂപയായി ഉയര്‍ന്ന് നാലിന് രേഖപ്പെടുത്തിയ റെക്കോഡാണ് ഇന്നലെ പഴങ്കഥയായത്. തുടര്‍ന്ന് ഇന്നും സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയായിരുന്നു. രാജ്യാന്തര വില മൂന്ന് ദിവസമായി മുന്നേറ്റത്തിലാണ്. ഇന്ന് 0.21 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,678 ഡോളറിലാണ് വ്യാപാരം. വെള്ളി വില കഴിഞ്ഞ ശനിയാഴ്ച മുതല്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.

https://dailynewslive.in/ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ പുറത്തിറക്കി ഇന്‍സ്റ്റഗ്രാം. ഫോളോവേഴ്‌സിനെ കൊണ്ടുവരുന്നതില്‍ ഉപയോക്താക്കളെ ഫീച്ചര്‍ സഹായിക്കും. ‘പ്രൊഫൈല്‍ കാര്‍ഡ്‌സ്’ എന്നാണ് ഫീച്ചറിന്റെ പേര്. പ്രൊഫൈല്‍ കാര്‍ഡിന് രണ്ട് വശങ്ങളുണ്ടാകും കൂടാതെ ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍, അവരുടെ അക്കൗണ്ടിലേക്കുള്ള ലിങ്കുകള്‍, മ്യൂസിക്, സ്‌കാന്‍ ചെയ്യാനുള്ള ക്യുആര്‍ കോഡ് എന്നിവയും ഫീച്ചറില്‍ ഉള്‍പ്പെട്ടേക്കാം. കാര്‍ഡിന്റെ പശ്ചാത്തലവും ഇഷ്ടാനുസൃതം ഉപയോക്താക്കള്‍ക്ക് മാറ്റാം. യൂസര്‍ നെയിമുകള്‍ സ്വമേധയാ ടൈപ്പ് ചെയ്യാതെ തന്നെ ഉപയോക്തൃ പ്രൊഫൈലുകള്‍ ഷെയര്‍ ചെയ്യാം. പ്രൊഫൈല്‍ കാര്‍ഡ് ഫീച്ചറിലൂടെ സാധിക്കും. പ്രൊഫൈല്‍ കാര്‍ഡ് ഫീച്ചര്‍ സര്‍ഗ്ഗാത്മകതയ്ക്കുള്ള ഒരു കാന്‍വാസായി പ്രവര്‍ത്തിക്കുന്നു. ഇതിലൂടെ സമാന ചിന്താഗരിക്കാരായവരുടെ ശ്രദ്ധ നേടിയെടുക്കാന്‍ കഴിയും. മാത്രമല്ല, ഈ പ്രൊഫൈല്‍ കാര്‍ഡുകള്‍ ബ്രാന്‍ഡുകളുമായോ മറ്റ് ക്രിയേറ്റേഴ്‌സുമായോ പങ്കിടാം.

https://dailynewslive.in/ നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’യുടെ ട്രെയിലര്‍ പുറത്ത്. ഹെവി ആക്ഷന്‍ പാക്ക്ഡ് ഫാമിലി എന്റര്‍ടെയ്നറാണ് ചിത്രം എത്തുന്നത്. ചിത്രം ഒക്ടോബര്‍ 24 നാണ് തിയറ്റര്‍ റിലീസ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. തൃശൂരിലെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗുണ്ടാ സംഘങ്ങളും പൊലീസും തമ്മിലുമുള്ള സംഘര്‍ഷവും ചിത്രത്തിലുണ്ട്. അഭിനയ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ ഒന്നിക്കുന്നു. ജോജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

https://dailynewslive.in/ മലയാളിതാരമായ സാസ്വിക തമിഴില്‍ തിളങ്ങിയ ഹിറ്റ് ചിത്രമാണ് ‘ലബ്ബര്‍ പന്ത്’. ലബ്ബര്‍ പന്തിന്റെ ഒടിടി റിലീസ് നിര്‍മാതാക്കള്‍ മാറ്റിവെച്ചിരിക്കുകയാണ്. ലബ്ബര്‍ പന്ത് ഒക്ടോബര്‍ 18നാണ് ഒടിടിയില്‍ സിംപ്ലി സൗത്തിലൂടെ ഇന്ത്യക്ക് പുറത്ത് ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ നിലവിലും തിയറ്ററില്‍ തമിഴ് ചിത്രത്തിന് മികച്ച പ്രതികരണമാണ്. ആ സാഹചര്യത്തിലാണ് ഒടിടി റിലീസ് മാറ്റിവച്ചത്. തമിഴരശനും പച്ചമുത്തുവുമാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. സ്വാസികയക്കും ഹരീഷ് കല്യാണിനും പുറമേ പ്രധാന കഥാപാത്രങ്ങളായി ദിനേഷും സഞ്ജന കൃഷ്ണമൂര്‍ത്തിയും കാളി വെങ്കടും ബാല ശരണവണനും ദേവദര്‍ശിനിയും ഗീത കൈലാസവും ജെന്‍സണ്‍ ദിവാകറും ടിഎസ്‌കെയും കൂടാതെ മോണിക്ക സെന്തില്‍കുമാര്‍, കര്‍ണന്‍ ജാനകി, വീരമണി ഗണേശന്‍, ശരത്ത്, എവി ദേവ, നിവാശിനി പി യു, എന്‍ കെ വെങ്കടേശന്‍, പര്‍വേസ് മുഷറഫ്, വിശ്വ മിതന്രന്‍, പ്രദീപ് ദുരൈരാജ്, പൂബാലം പ്രഗതീശ്വരന്‍, ആദിത്യ കതിര്‍, വിജെ താര എന്നിവരുമുണ്ട്. സ്പോര്‍ട്സിന് പ്രാധാന്യമുള്ള ചിത്രമാണിത്.

https://dailynewslive.in/ ബിഎംഡബ്ല്യു എക്സ്5 40ഐ എം സ്പോര്‍ട്സ് സ്വന്തമാക്കി സിനിമാതാരം അര്‍ജുന്‍ അശോകന്‍. ഏകദേശം 1.06 കോടി രൂപ എക്സ് ഷോറൂം വില വരും. നാര്‍ഡോ ഗ്രേ ആണ് വാഹനത്തിനായി അര്‍ജുന്‍ അശോകന്‍ തിരഞ്ഞെടുത്ത നിറം. മൂന്നു ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ഈ എസ്യുവിക്ക് 381 പിഎസ് കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട്. 48 കിലോവാട്ട് ഇലക്ട്രിക് മോട്ടര്‍ ഉപയോഗിക്കുന്ന ഹൈബ്രിഡ് മോഡലിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 5.4 സെക്കന്റ് മതി. ആഡംബരവും സ്പോര്‍ട്ടിനസും ഒരുപോലെ ഒത്തിണങ്ങിയ വാഹനമാണ് ബിഎംഡബ്ല്യു എക്സ് 5. ഓള്‍ ബ്ലാക് തീമിലുള്ള വലിയ കിഡ്നി ഗ്രില്ല് എസ്യുവിയുടെ ഭംഗി വര്‍ധിപ്പിക്കുന്നു. കര്‍വ് ഡിസ്‌പ്ലേയുള്ള വലിയ സ്‌ക്രീന്‍, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 14.9 ഇഞ്ച് കണ്‍ട്രോള്‍ ഡിസ്‌പ്ലേ, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലമ്പാര്‍ സപ്പോര്‍ട്ടുള്ള സ്‌പോര്‍ട്ടി സീറ്റുകള്‍, എം ലെതര്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങി നിരവധി ആഡംബര സംവിധാനങ്ങള്‍ ഈ മോഡലിനുണ്ട്.

https://dailynewslive.in/ ഏതൊരു കലാപത്തിന്റെയും ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളായിരിക്കും എന്ന പൊതുസത്യത്തിന്റെ ഉത്തമ ഉദാഹരണമായിരിക്കും ഹുദാ എന്ന കോപ്റ്റിക് യുവതി. പുരാതനകാലത്ത് ഈജിപ്തുകാരെ മൊത്തത്തില്‍ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്ന പദമാണ് കോപ്റ്റിക്കുകള്‍ എന്നത്. പിന്നീടത് തദ്ദേശീയരായ ഈജിപ്തിലെ ക്രിസ്ത്യന്‍ ജനവിഭാഗത്തെ സൂചിപ്പിക്കുന്ന പദമായി മാറി. സലാമാമുസ, എഡ്വേര്‍ഡ് അല്‍-ഖര്‍റാത്ത് തുടങ്ങി ഒട്ടനേകം മഹാമേരുക്കള്‍ക്ക് ജന്മം നല്‍കിയ സമൂഹമായിരുന്നിട്ടും എല്ലാകാലത്തും വ്യക്തമായ വിവേചനങ്ങള്‍ക്ക് കോപ്റ്റിക്കുകള്‍ ഇരയായിട്ടുണ്ട്. കൊലയാളികള്‍ ആരെന്നറിയാത്ത കൊലപാതകങ്ങള്‍, കൃഷിഭൂമികള്‍ക്കും വീടുകള്‍ക്കും തീവെയ്ക്കല്‍, തെരുവ് കലാപം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങളുടെ നടുവിലേക്കാണ് നാദിര്‍ ചെന്നുപെടുന്നത്. നാദിര്‍, ഹുദാ എന്നീ രണ്ട് കഥാപാത്രങ്ങള്‍ വിവിധ അദ്ധ്യായങ്ങളില്‍ തങ്ങളുടെ വീക്ഷണകോണിലൂടെ ത്വായിഅഗ്രാമത്തിന്റെ കഥ പറയുകയാണ്. ‘കോപ്റ്റിക് യുവതിയുടെ വീട്’. അശ്റഫ് അശ്മാവി. വിവര്‍ത്തനം – ഡോ. എന്‍.ഷംനാദ്. ഗ്രീന്‍ ബുക്സ്. വില 370 രൂപ.

https://dailynewslive.in/ സെര്‍വിക്കല്‍ അര്‍ബുദ ബാധിതരുടെ മരണസാധ്യത 40 ശതമാനം വരെ കുറയ്ക്കുന്ന ചികിത്സാരീതി വികസിപ്പിച്ച് ഗവേഷകര്‍. 25 വര്‍ഷത്തിനിടെ ഏറ്റവും വലിയ മുന്നേറ്റമാണിത്. സ്ത്രീകളില്‍ ഏറ്റവും സാധാരണമായ നാലാമത്തെ കാന്‍സറാണ് സെര്‍വിക്കല്‍ കാന്‍സര്‍. യുകെ, മെക്‌സിക്കോ, ഇന്ത്യ, ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്ന് പത്ത് വര്‍ഷത്തിലേറെയായി ചികിത്സ തുടരുന്ന രോഗികളിലാണ് പുതിയ ചികിത്സാരീതി പരീക്ഷിച്ചത്. കീമോതെറാപ്പിയും റേഡിയോ തെറാപ്പിയും ചേര്‍ന്നുള്ള സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധാരണ ചികിത്സാരീതിയായ കീമോറേഡിയേഷന് വിധേയമാക്കും മുന്‍പ് ഇവര്‍ക്ക് കീമോതെറാപ്പിയുടെ ചെറിയ കോഴ്‌സ് നല്‍കിയിരുന്നു. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ രോഗം മൂലമുള്ള മരണസാധ്യതയില്‍ 40 ശതമാനം കുറവും രോഗം തിരിച്ചുവരാനുള്ള സാധ്യതയില്‍ 35 ശതമാനം കുറവും ഉണ്ടായതായി കണ്ടെത്തിയതായി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കീമോറേഡിയേഷന് മുമ്പ് നല്‍കുന്ന ഇന്‍ഡക്ഷന്‍ കീമോതെറാപ്പിയുടെ ചെറിയ കോഴ്‌സ് മറ്റ് അവയവങ്ങളിലേക്ക് കാന്‍സര്‍ പടരാതെ പ്രതിരോധിക്കുമോ എന്നും വീണ്ടും വരാനുള്ള സാധ്യതയും മരണസാധ്യതയും കുറയ്ക്കുമോ എന്നും നിരീക്ഷിച്ചു. പരീക്ഷണത്തില്‍ പങ്കെടുത്ത 500 സ്ത്രീകളില്‍ പുതിയ ചികിത്സ മറ്റ് അവയവങ്ങളിലേക്ക് രോഗം പടരുന്നതില്‍ നിന്ന് തടഞ്ഞതായി കണ്ടെത്തി. ആറ് ആഴ്ചത്തെ കാര്‍ബോപ്ലാറ്റിന്‍, പാക്ലിറ്റാക്സല്‍ കീമോതെറാപ്പി എന്നിവ അടങ്ങുന്നതാണ് പുതിയ ചികിത്സാരീതി. അഞ്ച് വര്‍ഷത്തിന് ശേഷം, കീമോതെറാപ്പിയുടെ ചെറിയ കോഴ്സ് ലഭിച്ച 80% രോഗികളും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. 72 ശതമാനം പേര്‍ക്ക് കാന്‍സര്‍ ആവര്‍ത്തനമോ വ്യാപനമോ ഉണ്ടായില്ലെന്നും പഠനം വ്യക്തമാക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.06, പൗണ്ട് – 109.18. യൂറോ – 91.24, സ്വിസ് ഫ്രാങ്ക് – 97.15, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.15, ബഹറിന്‍ ദിനാര്‍ – 222.99, കുവൈത്ത് ദിനാര്‍ -274.31, ഒമാനി റിയാല്‍ – 218.34, സൗദി റിയാല്‍ – 22.38, യു.എ.ഇ ദിര്‍ഹം – 22.88, ഖത്തര്‍ റിയാല്‍ – 22.99, കനേഡിയന്‍ ഡോളര്‍ – 60.98.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *