ഹരിയാന തെരഞ്ഞെടുപ്പിൽ നടന്ന ഇവിഎം ക്രമക്കേട് അന്വേഷിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടുവെന്ന് കെസി വേണുഗോപാൽ. 7 എണ്ണം സംബന്ധിച്ച് പരാതി നൽകി. 13 എണ്ണം സംബന്ധിച്ച പരാതി കൂടി നൽകും. ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മരവിപ്പിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതായും കെസി വേണുഗോപാൽ പറഞ്ഞു.