https://dailynewslive.in/ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്. ബിജെപിയുടെ ലീഡ് ജമ്മു മേഖലയില്‍ മാത്രം ഒതുങ്ങി. ഒമര്‍ അബ്ദുല്ല തന്നെ മുഖ്യമന്ത്രി ആയേക്കും. കശ്മീരില്‍ മത്സരിച്ച രണ്ടിടത്തും ഒമര്‍ അബ്ദുല്ല മുന്നേറി. മെഹബൂബ മുഫ്തിയുടെ പിഡിപി മൂന്ന് സീറ്റില്‍ ഒതുങ്ങി. മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ തോറ്റു. കുല്‍ഗാമയില്‍ സിപിഎം നേതാവ് തരിഗാമി മുന്നിലാണ്.

https://dailynewslive.in/ ഹരിയാണയില്‍ ഹാട്രിക്കടിച്ച് ബിജെപി. പത്ത് വര്‍ഷമായി അധികാരത്തിലിരിക്കുന്ന ബിജെപി എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങളെ പോലും അതിജീവിച്ചാണ് ഹരിയാണയില്‍ അധികാരത്തിലേക്കെത്തുന്നത്. ഹരിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പിലെ ഫലം ബിജെപിക്ക് അനുകൂലമായതോടെ ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. നിലവിലെ ലീഡ് നിലയോടുകൂടി മുന്നോട്ട് പോവുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി മുന്നോട്ട് പോവുകയാണ് ബിജെപി കേന്ദ്ര നേതാക്കള്‍.

*

class="selectable-text copyable-text x117nqv4">കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഒക്ടോബർ 7 ലെ വിജയി : മിനി, കളനാടികൊല്ലി പോസ്റ്റ്, ഏരിയപ്പള്ളി, പുല്‍പള്ളി, വയനാട്*

https://dailynewslive.in/ വോട്ടെണ്ണല്ലിന്റെ തുടക്കം മുതല്‍ രാവിലെ ഒന്‍പതര വരെ കോണ്‍ഗ്രസ് 65 സീറ്റുകളില്‍ വരെ മുന്നിട്ട് നിന്നെങ്കിലും പിന്നീട് ഹരിയാനയിലെ ഫലം അപ്രതീക്ഷിതമായി മാറിമറിയുകയായിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് തുടങ്ങി വെച്ച ആഘോഷങ്ങള്‍ കോണ്‍ഗ്രസ് നിര്‍ത്തിവെക്കുകയായിരുന്നു.

https://dailynewslive.in/ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ വെകിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുന്നുവെന്നായിരുന്നു പരാതി. നേരത്തെ, കമ്മീഷനെതിരെ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു. കമ്മീഷന്‍ ഫലങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുകയാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.

https://dailynewslive.in/ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനേഷ് ഫോഗട്ട് ജയിച്ചു. 6015 വോട്ടുകള്‍ക്കാണ് ജയം. തുടക്കത്തില്‍ മുന്നേറിയ വിനേഷ്, പിന്നീട് ബി.ജെ.പി.യുടെ യോഗേഷ് കുമാറിന് പിറകിലായി. എന്നാല്‍ അവസാന റൗണ്ടുകളില്‍ ലീഡ് നേടിയ വിനേഷ്, ഒടുവില്‍ വിജയം കൈവരിക്കുകയായിരുന്നു…

*നൂറാം ഓണപ്പകിട്ടിൽ വർണ്ണ വിസ്മയമായി പുളിമൂട്ടിൽ സിൽക്സ്!*

പുളിമൂട്ടിൽ സിൽക്കിന്റെ നൂറാം ഓണം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം. നൂറാം ഓണം കളറാക്കാൻ ഏറ്റവും മികച്ച ഓണം കളക്ഷനുകളും ഇൻസ്റ്റൻ്റ് ഓഫറുകളുമായി ഒരുങ്ങിയിരിക്കുകയാണ് പുളിമൂട്ടിൽ സിൽക്സ്. 2000 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി നേടാവുന്നതാണ്. ഓണത്തോടനുബന്ധിച്ച് മെൻസ്, വുമെൻസ്, കിഡ്സ് കളക്ഷനുകളിൽ നിന്നും ആരുടെയും മനം കവരുന്ന സ്പെഷ്യൽ ഓണം കളക്ഷനുകൾ സ്വന്തമാക്കാം. സമൃദ്ധമായ ഓണം കളക്ഷനുകൾ ഒരുക്കിയിട്ടുള്ള പുളിമൂട്ടിൽ സിൽക്സിൻ്റെ എല്ലാ ഷോറൂമുകളും രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് :

www.pulimoottilonline.com

https://dailynewslive.in/ ബാനര്‍ പിടിക്കുന്നതും സ്പീക്കറുടെ മുഖം മറയ്ക്കുന്നതും പ്ലക്കാര്‍ഡ് ഉയര്‍ത്തുന്നതും നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായിട്ട് നടക്കുന്ന സംഭവമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കഴിഞ്ഞ ദിവസം സഭയില്‍ ബാനറും പ്ലക്കാര്‍ഡും പിടിച്ചതാണ് പരാതിയായി പറഞ്ഞിട്ടുള്ളത്. നടുത്തളത്തില്‍ പ്രതിപക്ഷം ഇറങ്ങിയാല്‍ സഭാനടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ച് നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിക്കുകയാണ് സാധാരണ സ്പീക്കര്‍ ചെയ്യുക. എന്നാല്‍ ഇപ്പോള്‍ ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നതെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് കൊടുത്ത ആളെ വിളിക്കുക പോലും ചെയ്യാതെ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുകയാണ് ചെയ്തതെന്നും സതീശന്‍ പറഞ്ഞു.

https://dailynewslive.in/ ആര്‍എസ്എസ് നേതാക്കളും എഡിജിപി എംആര്‍ അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലാണ് ചര്‍ച്ച നടക്കുന്നത്. തൊണ്ട വേദനയും പനിയും കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്.

https://dailynewslive.in/ മലപ്പുറത്ത് എന്ത് ദേശ വിരുദ്ധ പ്രവര്‍ത്തനം നടന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് എംഎല്‍എ ഷംസുദ്ദീന്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. മലപ്പുറത്തെ പാവപ്പെട്ട മനുഷ്യര്‍ എന്തു പിഴച്ചുവെന്ന് മുഖ്യമന്ത്രി പറയണമെന്നും കരിപ്പൂരില്‍ സ്വര്‍ണ്ണ കടത്തുണ്ടെങ്കില്‍ എന്ത് കൊണ്ട് തടയുന്നില്ല എന്നും പിആര്‍ ഏജന്‍സിയുടെ പേരില്‍ തടിയൂരാനാകില്ലെന്നും ഷംസുദ്ദീന്‍ പറഞ്ഞു. മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തിനു പിന്നില്‍ അജിത് കുമാര്‍ എന്നാണ് അന്‍വര്‍ പറയുന്നതെന്നും മലപ്പുറത്തെ മുഖ്യമന്ത്രി സംശയ നിഴലില്‍ നിര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ മഞ്ചേശ്വരം കേസില്‍ സുരേന്ദ്രന്‍ കുറ്റ വിമുക്തനായത് ഒത്തു കളിയുടെ ഭാഗമാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ വ്യക്തമാക്കി. ദില്ലിയില്‍ പോയി അഭിമുഖം നല്‍കിയതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിജെപി സിപിഎം അന്തര്‍ധാര വ്യക്തമാണെന്നും ഇതിന്റെ ഭാഗമായാണ് കെ സുരേന്ദ്രന് ഊരിപ്പോരാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയതെന്നും പ്രതിപക്ഷം വിശദീകരിച്ചു. എഡിജിപി അജിത് കുമാറിന് പ്രമോഷനാണ് നല്‍കിയതെന്നും ഡിജിപിയുടെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

https://dailynewslive.in/ കേരളത്തില്‍ ആര്‍.എസ്.എസും സി.പി.എമ്മും തമ്മില്‍ വലിയ ബന്ധം സ്ഥാപിച്ച് കാര്യങ്ങള്‍ നടത്തുന്നുവെന്ന് സഖാക്കള്‍ പോലും സംശയിക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ സഭയില്‍ പറഞ്ഞു. എഡിജിപിയെ മാറ്റിയത് എന്തിനാണെന്ന് ജനങ്ങളോട് പറയാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിന്റെ തല പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കക്ഷത്തിലായത് 2024 ജനുവരി 31 മുതലാണെന്നും ആ കേസില്‍ ഇതുവരെ അന്വേഷണം പുറത്തുവരാത്തത് എന്താണെന്നും എന്തിനാണ് ഇപി ജയരാജന്‍ ജാവദേക്കറുമായി ചര്‍ച്ച നടത്തിയതെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

https://dailynewslive.in/ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചു. മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ദ ഹിന്ദു പത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിശദീകരണം തേടിയായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.

https://dailynewslive.in/ നിയമസഭയില്‍ ഇന്നലെ നടന്ന സംഭവ വികാസങ്ങളില്‍ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് താക്കീത്. നിയമസഭയില്‍ പാലിക്കേണ്ട മര്യാദയും സഭാ ചട്ടങ്ങളും പാലിക്കാത്തിന്റെ പേരിലാണ് നടപടി. മാത്യു കുഴല്‍നാടന്‍, ഐസി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന പ്രമേയം പാര്‍ലമെന്ററി കാര്യ മന്ത്രി എംബി രാജേഷാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. സ്പീക്കറെ അധിക്ഷേപിക്കുന്ന പ്രതിപക്ഷ നടപടി അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

https://dailynewslive.in/ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാന്‍ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിയമസഭയില്‍ സണ്ണി ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭൂരേഖകളും പഞ്ചായത്തുകളുടെ അഭിപ്രായങ്ങളും പൂര്‍ത്തീകരിക്കുന്നതനുസരിച്ച് 8711.98 ചതുരശ്ര കിലോമീറ്റര്‍ എന്നതില്‍ നിന്നും വിസ്തൃതി കുറയാനുള്ള സാധ്യതയുണ്ടെന്നും ഇത് കേന്ദ്ര മന്ത്രാലയം അംഗീകരിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നതെന്നും ഇതിനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

https://dailynewslive.in/ നിയമസഭയില്‍ തനിക്ക് പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കില്‍ തറയില്‍ ഇരിക്കുമെന്ന് എംഎല്‍എ പിവി അന്‍വര്‍ . നിയമസഭ സമ്മേളനത്തില്‍ ഇന്ന് പങ്കെടുക്കുന്നില്ലെന്നും സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും അന്‍വര്‍ പറഞ്ഞു. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കുന്നതില്‍ ഇന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ജീവന്‍ ഉണ്ടെങ്കില്‍ നാളെ നിയമസഭയില്‍ പോകുമെന്നും അന്‍വര്‍ പറഞ്ഞു.

https://dailynewslive.in/ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ എഡിജിപി പി വിജയനെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മേധാവിയായി നിയമിച്ചു. നിലവില്‍ പൊലീസ് അക്കാദമി ഡയറക്ടറാണ്. മുന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് എഡിജിപി പി വിജയന്‍. ഇന്റലിജന്‍സ് വിഭാഗം മേധാവി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയതോടെയാണ് പകരം പി വിജയനെ നിയമിച്ചിരിക്കുന്നത്.

https://dailynewslive.in/ എരുമേലിയില്‍ പേട്ടതുളളലിനുശേഷം കുറി തൊടുന്നതിന് ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. ചന്ദനവും സിന്ദൂരവും സൗജന്യമായി തൊടാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. മണ്ഡലകാലത്ത് ചന്ദനവും സിന്ദൂരവും സൗജന്യമായി ഭക്തര്‍ക്ക് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

https://dailynewslive.in/ ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനേയും മരട് പൊലീസ് ചോദ്യംചെയ്യും. ഇരുവര്‍ക്കും സ്റ്റേഷനില്‍ എത്താന്‍ മരട് പൊലീസ് നിര്‍ദേശം നല്‍കി. താരങ്ങള്‍ ഓം പ്രകാശിന്റെ മുറിയിലെത്തിയത് ലഹരി ഉപയോഗിക്കാന്‍ തന്നെയാണെന്ന സംശയത്തിലാണ് പൊലീസ്.

https://dailynewslive.in/ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങിയതുകാരണം ആട്ടിവെച്ച അരിമാവ് പുളിച്ചെന്ന് ആരോപിച്ച് കൊല്ലം കുണ്ടറ കെഎസ്ഇബി ഓഫീസിന് മുന്നില്‍ മില്ലുടമയുടെ പ്രതിഷേധം. ഇളമ്പള്ളൂര്‍ സ്വദേശി രാജേഷാണ് ഇന്നലെ വൈകിട്ട് കെഎസ്ഇബി ഓഫീസിന് മുന്നില്‍ അരിമാവില്‍ കുളിച്ച് പ്രതിഷേധിച്ചത്.

https://dailynewslive.in/ കൊച്ചിയില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മല്ലപ്പള്ളി സ്വദേശിനി രശ്മി മരിച്ചു. രശ്മിയുടെ ഭര്‍ത്താവ് പ്രമോദും മകന്‍ ആരോണും ചികിത്സയിലാണ്. പുലര്‍ച്ചെയാണ് കുമ്പളം ടോള്‍ പ്ലാസക്ക് സമീപം അപകടമുണ്ടായത്. കാര്‍ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെയും പുറത്ത് എടുത്തത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രശ്മിയെ രക്ഷിക്കാനായില്ല.

https://dailynewslive.in/ പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശൂരിലെ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി (55) ആണ് മരിച്ചത്. പരേതരായ ചാമക്കാടന്‍ ചക്കപ്പന്‍ ദേവസി, സാറാമ്മ ദമ്പതികളുടെ മകനാണ്.

https://dailynewslive.in/ പാകിസ്ഥാനെ പ്രശംസിക്കുകയും ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഉത്തര്‍പ്രദേശുകാരനായ 23 കാരന്‍ അറസ്റ്റില്‍. ഓട്ടോ മെക്കാനിക്കായ ആസിഫ് ഷാ ആണ് അറസ്റ്റിലായത്. രാജ്യവിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ വീഡിയോ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പങ്കിടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ആസിഫ് ഷായ്ക്ക് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

https://dailynewslive.in/ മഹാരാഷ്ട്രയിലേക്ക് ഒളിംമ്പിക്സ് മെഡല്‍ എത്തിച്ച ഷൂട്ടിംഗ് താരമായ സ്വപ്നില്‍ കുശാലെക്ക് ഹരിയാണ നല്‍കിയ സമ്മാനത്തില്‍ അതൃപ്തി അറിയിച്ച് പിതാവ്. അഞ്ച് കോടി രൂപയും ഛത്രപതി ശിവജി മഹാരാജ് സ്പോര്‍ട്സ് കോംപ്ലക്സിന് അടുത്ത് ഒരു ഫ്ളാറ്റും മകന്റെ അഭിമാനകരമായ നേട്ടത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കണമെന്നാണ് സ്വപ്നിലിന്റെ പിതാവിന്റെ ആവശ്യം. കഴിഞ്ഞ പാരിസ് ഒളിമ്പിക്സില്‍ 50 മീറ്റര്‍ ത്രീ പൊസിഷന്‍ റൈഫിള്‍ ഷൂട്ടിങില്‍ വെങ്കല മെഡല്‍ ജേതാവാണ് സ്വപ്നില്‍

https://dailynewslive.in/ ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്കല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് തലവന്‍ സുഹൈല്‍ ഹുസൈന്‍ ഹുസൈനി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഹിസ്ബുല്ല ലോജിസ്റ്റിക്സിന്റെയും അതിന്റെ വിവിധ യൂണിറ്റുകളുടെയും പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക കാര്യങ്ങള്‍ എന്നിവയ്ക്ക് മേല്‍നോട്ടം വഹിച്ചത് സുഹൈല്‍ ഹുസൈന്‍ ഹുസൈനിയായിരുന്നു. ഹിസ്ബുള്ളയുടെ ജിഹാദ് കൗണ്‍സിലിലും ഹുസൈനി അംഗമായിരുന്നു.

https://dailynewslive.in/ കല്യാണ്‍ ജുവലേഴ്‌സിന് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ സംയോജിത വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 37 ശതമാനം വര്‍ധന. ഇന്ത്യ ബിസിനസില്‍ 39 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ കല്യാണ്‍ ജുവലേഴ്‌സിന്റെ വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം വളര്‍ച്ച നേടി. കല്യാണിന് കീഴിലുള്ള ഇ-കൊമേഴ്‌സ് വിഭാഗമായ കാന്‍ഡിയര്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വരുമാന വളര്‍ച്ച നേടി. രണ്ടാം പാദത്തില്‍ 12 കാന്‍ഡിയര്‍ ഷോറൂമുകളാണ് കല്യാണ്‍ തുറന്നത്. കാന്‍ഡിയര്‍ ഫോര്‍മാറ്റുകളില്‍ 26 ഷോറൂമുകള്‍ കൂടി തുറന്നതോടെ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് കല്യാണിന്റെ മൊത്തം ഷോറൂമുകളുടെ എണ്ണം 303 ആയി. ഈ വര്‍ഷം ഇതു വരെ 95 ശതമാനത്തിലധികം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് കല്യാണ്‍ ജുവലേഴ്‌സ്. ഒരു വര്‍ഷക്കാലയളവില്‍ ഓഹരിയുടെ നേട്ടം 182 ശതമാനത്തിലധികമാണ്.

https://dailynewslive.in/ ഒരു ഫോട്ടോയോ ടെക്സ്റ്റ് പ്രോംപ്റ്റോ നല്‍കി മികച്ച വീഡിയോ നിര്‍മിച്ചുതരുന്ന നിര്‍മിത ബുദ്ധി മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക് ഉടമകളായ മെറ്റ. ജീവികള്‍ നീന്തുന്നതിന്റെയും സര്‍ഫിങ്ങിന്റെയും സാമ്പിള്‍ വീഡിയോകള്‍ കമ്പനി പങ്കുവെച്ചു. മെറ്റയുടെ ഏറ്റവും പുതിയ ജനറേറ്റിവ് എ.ഐ ടൂളായ മൂവി ജെനാണ് ടെക്സ്റ്റ് ഇന്‍പുട്ടുകളെ ഉപയോക്താവിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് വീഡിയോ ഫോര്‍മാറ്റാക്കി മാറ്റുന്നത്. ഒറിജിനല്‍ വീഡിയോയുടെ പശ്ചാത്തലം മാറ്റുന്നത് ഉള്‍പ്പെടെ എഡിറ്റിങ്ങും സാധ്യമാണ്. നിങ്ങളുടെ കുട്ടി വീട്ടുമുറ്റത്ത് നടക്കുന്ന വീഡിയോ അപ് ലോഡ് ചെയ്ത് കാലിഫോര്‍ണിയയിലെയോ അസര്‍ബൈജാനിലെയോ വീഡിയോ ആക്കി മാറ്റാം. എവിടെ വേണമെന്ന് ഒരു ടെക്സ്റ്റ് മെസേജ് നല്‍കുകയേ വേണ്ടൂ. അനുയോജ്യമായ പശ്ചാത്തല സംഗീതവും സൗണ്ട് ഇഫക്ടും മൂവി ജെന്‍ സ്വന്തമായി ഉണ്ടാക്കും. മുഖം മനസ്സിലാകാന്‍ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ നല്‍കിയാല്‍ നിങ്ങള്‍ കുതിരപ്പുറത്ത് പോകുന്നതിന്റെയോ കടപ്പുറത്ത് നടക്കുന്നതിന്റെയോ ഫുട്ബാള്‍ കളിക്കുന്നതിന്റെയോ വീഡിയോ ഉണ്ടാക്കിത്തരും. നിലവില്‍ പരീക്ഷണ ഘട്ടത്തിലാണിത്.

https://dailynewslive.in/ തെലുങ്കില്‍ വീണ്ടും ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി മമ്മൂട്ടി. തിയേറ്ററില്‍ വന്‍ ദുരന്തമായി മാറിയ ‘ഏജന്റ്’ എന്ന സിനിമയ്ക്ക് ശേഷം വീണ്ടും താരം തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. പ്രഭാസിന്റെ 300 കോടി ചിത്രത്തില്‍, നടന്റെ പിതാവായി മമ്മൂട്ടി എത്തും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ‘അനിമല്‍’ എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന ‘സ്പരിറ്റ്’ എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കും എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും വന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ‘യാത്ര’, ‘യാത്ര 2’, ‘ഏജന്റ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാകും സ്പരിറ്റ്. സ്പിരിറ്റില്‍ കൊറിയന്‍ താരം ഡോണ്‍ ലീ വില്ലനായി എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ചിത്രത്തെ പാന്‍ ഏഷ്യന്‍ ചിത്രമായി പുറത്തെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നിര്‍മാതാക്കള്‍. കൂടാതെ കൊറിയന്‍ സ്റ്റണ്ട് കൊറിയാഗ്രാഫറേയും കൊണ്ടുവരും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ ‘കപ്പേള’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആക്ഷന്‍ ചിത്രവുമായി മുഹമ്മദ് മുസ്തഫ. സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘മുറ’ സിനിമ ഒക്ടോബര്‍ 18ന് തിയേറ്ററുകളിലെത്തും. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ നേരത്തെ പുറത്തുവിട്ട ടീസര്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു. ഹ്രിദ്ധു ഹാറൂണ്‍, മാല പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും എന്ന പരിപാടിയിലൂടെ ശ്രദ്ധേയനാ സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

https://dailynewslive.in/ സെപ്റ്റംബറില്‍ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവ്. 19 ശതമാനം ഇടിവാണ് നേരിട്ടത്. നവരാത്രിയും ദീപാവലിയും ഒരേ മാസത്തില്‍ വരുന്നതിനാല്‍ വാഹന വില്‍പ്പന കുതിച്ചുയരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വാഹനവിപണി. യാത്രാ വാഹന വില്‍പ്പനയിലെ വന്‍ ഇടിവിന് പുറമെ ഇരുചക്ര വാഹനങ്ങളും വാണിജ്യ വാഹനങ്ങളും യഥാക്രമം 9 ശതമാനവും 10.45 ശതമാനവും ഇടിവ് നേരിട്ടു. കാര്‍ നിര്‍മ്മാതാക്കളില്‍, മാരുതി സുസുക്കിയുടെ വില്‍പ്പന 20 ശതമാനം ഇടിഞ്ഞ് 1,41,318 ലെത്തി. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ 25 ശതമാനം ഇടിവാണ് നേരിട്ടത്. ടാറ്റ മോട്ടോഴ്സിന്റെ വില്‍പ്പനയും താഴ്ന്നു. 19 ശതമാനം ഇടിവാണ് നേരിട്ടത്. എന്നാല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 0.4 ശതമാനം നേരിയ വര്‍ധന രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്സിനെ മറികടന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്തെത്തി.

https://dailynewslive.in/ ഈ കവിത വായിക്കുന്നയാള്‍ നീതി-ന്യായം, നന്മ-തിന്മ,സത്യം-അസത്യം തുടങ്ങിയ പരമ്പരാഗത ദ്വന്ദ്വങ്ങളെക്കുറിച്ചുള്ള ചിന്തകളുടെ പ്രതിസന്ധി മുന്നില്‍ കാണുന്നു. ആരാണ് ശരി എന്നതിനു കവി ഉത്തരമൊന്നും തരുന്നില്ല. ജീവിതവും ഒന്നിനും ഒരുത്തരവും തരുന്നില്ല. ഈ സമാഹാരത്തിലെ കവിതകളില്‍ അങ്ങനെ തൃപ്തി കൈവരിച്ച് വിരമിക്കാനുള്ള ഇടങ്ങള്‍ കുറവാണ്. നേര്‍ക്കുനേരേ വിരല്‍ചൂണ്ടി നില്‍ക്കുന്ന കവിതകളാണ് പലതും. ഈ കവിതകളെല്ലാം കഥയാവാന്‍ തുനിയുന്ന കവിതകളാണ്. ആദ്യ കവിത മുതല്‍ അവസാന കവിത വരെയെത്തുമ്പോള്‍ ഒരു ആഖ്യായികയുടെ സ്വഭാവം കൈവരിക്കുന്നു ഈ സമാഹാരം. ‘നിന്നെ ഞാന്‍ കാണിച്ചുതരാം’. മോന്‍സി ജോസഫ്. മാതൃഭൂമി ബുക്സ്. വില 127 രൂപ.

https://dailynewslive.in/ മധുരം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ അല്‍പം ശ്രദ്ധിക്കാം. നാച്വറല്‍ ഷുഗര്‍ പോലും ആരോഗ്യകരമെങ്കിലും മിതമായ അളവില്‍ മാത്രമേ കഴിക്കാന്‍ പാടുള്ളൂ. എന്തുതരം പഞ്ചസാര ആണെങ്കിലും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. അമിതമായി മധുരം കഴിക്കുന്നത് പെട്ടെന്ന് കൂടാന്‍ കാരണമാകും. ശരീരത്തിലെ അവയവങ്ങള്‍ക്കു മാത്രമല്ല, ചര്‍മത്തിനും മധുരം ദോഷം ചെയ്യും. അമിതമായി മധുരം കഴിച്ചാല്‍ ചര്‍മത്തില്‍ പാടുകളും മുഖക്കുരുവും ഉണ്ടാകും. മധുരം അമിതമായി കഴിക്കുന്നത് മുഡ്സ്വിങ്ങ്സിനു കാരണമാകും. മാത്രമല്ല എത്ര മധുരം കഴിക്കുന്നുവോ ഇനിയും അത്രയും കൂടുതല്‍ മധുരം കഴിക്കാന്‍ വീണ്ടും തോന്നുകയും ചെയ്യും. മധുരത്തിന്റെ അമിതോപയോഗം രോഗപ്രതിരോധ ശക്തി കുറയാന്‍ കാരണമാകും. മധുരം പൂര്‍ണമായും ആഗിരണം ചെയ്യപ്പെടാതെ ബാക്കി വരുകയും ഇത് ചെറുകുടലിലെത്തുകയും അവിടത്തെ ബാക്ടീരിയകള്‍ക്ക് ഇത് ഭക്ഷണമാകുകയും എന്‍ഡോടോക്സിന്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യും. ഈ എന്‍ഡോടോക്സിനുകള്‍ രക്തത്തില്‍ കലരുകയും ഇന്‍ഫ്ലമേഷന്‍ ഉണ്ടാക്കുകയും പ്രതിരോധശേഷി ഇല്ലാതാക്കുകയും ചെയ്യും. ബാക്കി വരുന്ന ഷുഗര്‍ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടില്ലെങ്കില്‍ അത് ഇന്‍ഫ്ലമേഷന് കാരണമാകും. ശരീരത്തില്‍ പ്രായമാകല്‍ വേഗത്തിലാകാനും ഇത് കാരണമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.96, പൗണ്ട് – 109.88. യൂറോ – 92.25, സ്വിസ് ഫ്രാങ്ക് – 98.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.48, ബഹറിന്‍ ദിനാര്‍ – 222.75, കുവൈത്ത് ദിനാര്‍ -273.96, ഒമാനി റിയാല്‍ – 218.04, സൗദി റിയാല്‍ – 22.35, യു.എ.ഇ ദിര്‍ഹം – 22.86, ഖത്തര്‍ റിയാല്‍ – 23.07, കനേഡിയന്‍ ഡോളര്‍ – 61.53.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *