മലപ്പുറം പൊന്നാനിയിൽ ഡോക്ടർക്കുനേരെ കത്തി വീശിയ യുവാവ് അറസ്റ്റിൽ. താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തിയ കേസിൽ പൊന്നാനി സ്വദേശി സക്കീർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമിതശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയിൽ എത്തിയത്.യുവാവ് കത്തിയുമായി എത്തുന്നതിന്റെയും ഭീഷണിപ്പെടുത്തി കുറിപ്പ് വാങ്ങുന്നതിന്റെയും ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.