രാജ്യത്തെ ഉത്സവ സീസണിന് മുന്നോടിയായി ടിവിഎസ് മോട്ടോര്‍ കമ്പനി റോണിന് കമ്മ്യൂട്ടര്‍ ബൈക്കിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. ടിവിഎസ് റോണിന് ഫെസ്റ്റീവ് എഡിഷന് എന്ന് വിളിക്കപ്പെടുന്ന ഈ മോഡല്‍ പുതിയ മിഡ്നൈറ്റ് ബ്ലൂ നിറത്തിലാണ് വരുന്നത്. ടോപ്പ് എന്‍ഡ് വേരിയന്റിനെ അടിസ്ഥാനമാക്കി, ഈ പ്രത്യേക പതിപ്പിന് 1.72 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പുതിയ സ്പെഷ്യല്‍ എഡിഷന് റോണിന് കരുത്ത് പകരുന്നത് 225.9 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിനാണ്. അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും ഉള്ള അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. മോട്ടോര്‍ 20.1 ബിഎച്പി കരുത്തും 19.93 എന്‍എം ടോക്കും നല്കുന്നു. സസ്പെന്ഷന് സജ്ജീകരണത്തില്‍ ഒരു യുഎസ്ഡി ഫോര്‍ക്കും 7-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന മോണോഷോക്ക് യൂണിറ്റും അടങ്ങിയിരിക്കുന്നു. അര്‍ബന്‍, റെയിന്‍ എന്നീ രണ്ട് മോഡുകള്‍ വാഗ്ദാനം ചെയ്യുന്ന ഡ്യുവല്‍-ചാനല്‍ എബിഎസ് സംവിധാനവും ലഭ്യമാണ്.