വിഷ്ണു ഉണ്ണികൃഷ്ണന്, ദീപക് പറമ്പോല്‍, ഷൈന്‍ ടോം ചാക്കോ, മാളവിക മേനോന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനേഷ് ബാബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പതിമൂന്നാം രാത്രി’. ഒക്ടോബറില്‍ തിയറ്ററുകളിലെത്തുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കൊരുങ്ങുന്ന കൊച്ചിയിലേക്ക് തലേദിവസം ജോലിസംബന്ധമായി എത്തിച്ചേരുന്ന മൂന്ന് പേര്. തമ്മില്‍ പരിചയമില്ലാത്ത ഈ മൂന്നുപേരും കൊച്ചിയില്‍ എത്തുമ്പോള്‍ ഇവരറിയാതെ തന്നെ ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന കുറേ കാര്യങ്ങള്‍, തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ ഇതെല്ലാം കോര്‍ത്തൊരുക്കിയ ഒരു ത്രില്ലര്‍ ചിത്രമാണിത്. ഇവരെ കൂടാതെ വിജയ് ബാബു, സോഹന്‍ സീനുലാല്‍, ഡെയ്ന്‍ ഡേവിസ്, രജിത് കുമാര്‍, അസിം ജമാല്‍, കോട്ടയം രമേശ്, സാജന് പള്ളുരുത്തി, ഹരി പ്രശാന്ത്, ഡിസ്നി ജെയിംസ്, അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രന്, സ്മിനു സിജോ, സോന നായര്‍, ആര്യ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.