96 എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ നിന്ന് പ്രതീക്ഷിക്കാത്ത ഒരു സിനിമാനുഭവം പ്രേക്ഷകര്‍ക്ക് നല്കിയ സംവിധായകനാണ് സി പ്രേംകുമാര്‍. ആറ് വര്‍ഷത്തിന് ശേഷമാണ് കരിയറിലെ രണ്ടാമത്തെ ചിത്രവുമായി അദ്ദേഹം എത്തുന്നത്. ‘മെയ്യഴകന്’ എന്ന് പേരിട്ടിരിക്കുന്ന കാര്‍ത്തിയും അരവിന്ദ് സ്വാമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 96 പോലെ ഈ ചിത്രത്തിന്റെ രചനയും പ്രേംകുമാര്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 27 ആണ് ചിത്രത്തിന്റെ റിലീസ് തീയതി. റിലീസിന് മുന്നോടിയായി ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു. രാജ് കിരണ്‍, ശ്രീ ദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്, ശരണ്‍ ശക്തി, റൈച്ചല്‍ റെബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്റണി, രാജ്കുമാര്, ഇന്ദുമതി മണികണ്ഠന്, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.