പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ തേൾ പരാമർശക്കേസിൽ ശശി തരൂരിന് താൽക്കാലിക ആശ്വാസം. കേസിലെ വിചാരണ നടപടികൾ സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.2018 ഒക്ടോബറിൽ ബെംഗളൂരു സാഹിത്യോത്സവത്തിലാണ് തരൂർ ഈ പരാമർശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശിവലിംഗത്തിലെ തേള്‍ എന്ന് ആര്‍ എസ് എസ് നേതാവ് വിശേഷിപ്പിച്ചെന്നാണ് ശശി തരൂര്‍ പറഞ്ഞത്. ഇതിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബറാണ് കോടതിയിൽ അപകീർത്തിക്കേസ് നൽകിയത്. ശശി തരൂര്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്