വയനാട് മുന്‍ എം.പിയും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി തൻ്റെ ഒരു മാസത്തെ ശമ്പളം വയനാടിന്റെ ദുരിതാശ്വാസ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. 2.30 ലക്ഷം രൂപയാണ് കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് രാഹുല്‍ സംഭാവന ചെയ്തത്. തങ്ങളാല്‍ ആവും വിധം സംഭാവന നല്കാന് എല്ലാ ഇന്ത്യക്കാരോടും അഭ്യര്‍ഥിക്കുകയാണെന്നും, എത്ര ചെറിയ സഹായവും പ്രയോജനകരമാകും. രാജ്യത്തിന്റെ മനോഹരമായ ഒരു ഭാഗമാണ് വയനാട്. ഏറെ നഷ്ടങ്ങള്‍ നേരിടേണ്ടിവന്ന അവിടുത്തെ ആളുകളുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ നമുക്ക് ഒരുമിച്ച് സഹായിക്കാമെന്നും രാഹുല്‍ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
ഒരുമാസത്തെ ശമ്പളം വയനാടിന്റെ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് രാഹുല്‍ ഗാന്ധി
