അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ 350 യൂണിറ്റുകള്‍ മാത്രം ലോകമെമ്പാടും വില്‍ക്കുന്ന തങ്ങളുടെ പുതിയ ബൈക്ക് റോഡ്മാസ്റ്റര്‍ എലൈറ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 71.82 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് റോഡ്മാസ്റ്റര്‍ എലൈറ്റിനെ അവതരിപ്പിച്ചത്. ഇതിന്റെ ഓണ്‍റോഡ് വില 72 ലക്ഷം രൂപയില്‍ കൂടുതലായിരിക്കും. ഇത് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും വില കൂടിയ മോട്ടോര്‍സൈക്കിളുകളിലൊന്നാകും. ഇതൊരു ലിമിറ്റഡ് എഡിഷന്‍ മോഡലാണ്. ഇതില്‍ പ്രത്യേക പെയിന്റ് സ്‌കീമോടുകൂടിയാണ് കമ്പനി റോഡ്മാസ്റ്ററിനെ അവതരിപ്പിച്ചിരിക്കുന്നത്.