വിപണികളെ തളര്‍ത്തി അതുവഴി നേട്ടമുണ്ടാക്കുകയാണ് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ ശൈലിയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരൻ. കഴിഞ്ഞ വിവാദത്തിലും അവര്‍ കോടികളുടെ ലാഭമുണ്ടാക്കി. അന്നത്തെ ആരോപണങ്ങള്‍ തെറ്റെന്ന് വിവിധ അന്വേഷണങ്ങളില്‍ കണ്ടെത്തുകയും സുപ്രീംകോടതി ആ കണ്ടെത്തല്‍ ശരിവയ്ക്കുകയും ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കാനുള്ള നീക്കമാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും നടത്തുന്നതെന്ന് വി. മുരളീധരന് പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കരുതെന്ന് മുന്നറിയിപ്പ് നല്കുന്ന രാഹുല്‍ ഗാന്ധി ആരുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്നും മുരളീധരന് ചോദിച്ചു.
വിപണികളെ തളര്‍ത്തി അതുവഴി നേട്ടമുണ്ടാക്കുകയാണ് അമേരിക്കന്‍ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ ശൈലിയെന്ന് വി മുരളീധരൻ
