വഖഫ് ബില്‍ ചര്‍ച്ചയ്ക്കിടെ ലോക്സഭയില്‍ കൊമ്പുകോര്‍ത്ത് അഖിലേഷ് യാദവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. വഖഫ് ബില്ലിനെ എതിര്‍ത്ത് സംസാരിക്കവെ അഖിലേഷ് നടത്തിയ പ്രസ്ഥാവന അമിത് ഷായെ പ്രകോപിപ്പിച്ചു. അഖിലേഷ് ഇത്തരം പ്രസ്താവനകള്‍ സഭയില്‍ നടത്തരുതെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വഖഫ് ബില്‍ അവതരിപ്പിക്കപ്പെട്ടതെന്ന് പറഞ്ഞ അഖിലേഷ്, സ്പീക്കറുടെ അധികാരങ്ങളും കവരാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് ആരോപിച്ചു.