ഒറ്റയ്ക്കായിപ്പോയ ഒരു പെണ്‍കുട്ടിയെ നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അവള്‍ക്ക് നിങ്ങളെപ്പോലെ കഥയെഴുതാനോ കവിതയെഴുതാനോ ചിത്രം വരയ്ക്കാനോ അറിയില്ല. ജീവിതത്തെ ക്യാമറയില്‍ പകര്‍ത്താന്‍ ഒട്ടും അറിയില്ല. മൊബൈല്‍ ഫോണില്‍ ഒരു സെല്‍ഫി എടുക്കുമ്പോള്‍പ്പോലും ഒരു ഭയം പിന്നില്‍ പതുങ്ങിനില്‍ക്കുന്നു. അവളുടെ ഊരുംപേരും അറിയണമെന്നില്ല. അവള്‍ നിങ്ങളുടെ തൊട്ടടുത്ത് എപ്പോഴുമുണ്ട്… അവിചാരിതമായ കര്‍ഫ്യൂനാളുകളില്‍ ലക്ഷദ്വീപില്‍ അകപ്പെട്ടുപോകുന്ന ആറു സ്ത്രീകള്‍ സ്വന്തം കഥ പറയാന്‍ തുടങ്ങുന്നു. പല പല വഴികളിലൂടെ അവര്‍ പറഞ്ഞെത്തുന്നിടത്ത് മഞ്ഞിന്‍മറയ്ക്കുള്ളിലെ കാഴ്ചപോലെ രൂപംകൊള്ളുന്ന ഒരു പുരുഷജഡം അതോടെ, സ്നേഹത്താല്‍ മുറിവേറ്റ ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ ആത്മകഥയായി വഴിമാറിയൊഴുകുന്ന രചന. ടി.കെ. അനില്‍കുമാറിന്റെ പുതിയ നോവല്‍. ‘ജനതാ കര്‍ഫ്യൂ’. മാതൃഭൂമി. വില 187 രൂപ.