സെപ്റ്റംബറിലെ ആപ്പിള്‍ ഇവന്റിലെ ഐഫോണ്‍ ലൈനപ് നിലവിലെ വിവരങ്ങളനുസരിച്ച് 4 വേരിയന്റുകളാണ്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്. ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ്. എന്നാലിതാ 5 നിറങ്ങളില്‍ പുതുക്കിയ ക്യാമറ യൂണിറ്റുകളോടെയാണ് ഐഫോണെത്തുകയെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഐഫോണ്‍ 16 മോഡലുകള്‍ക്ക് സ്പേഷ്യല്‍ ചിത്രങ്ങളും വിഡിയോകളും വിഷന്‍ പ്രോയ്ക്കായി ഷൂട്ട് ചെയ്യാനാണ് പുതിയ രീതിയിലുള്ള ക്യാമറ വിന്യാസമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഐഫോണ്‍ മോഡലുകളുടെ ഡമ്മി യൂണിറ്റുകളുടെ ചിത്രം സോണി ഡിക്സണ്‍ എന്ന ‘എക്സ്’ ഉപയോക്താവാണ് പുറത്തുവിട്ടത്. ഐഫോണ്‍ 16 ന് 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയും ഐഫോണ്‍ 16 പ്ലസ് 6.7 ഇഞ്ച് ഒഎല്‍ഇഡി സ്ക്രീനും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. . ആപ്പിള്‍ ഇന്റലിജന്‍സിനെ പിന്തുണയ്ക്കുന്നതിനായി 8ജിബി റാമുള്ള ബയോണിക് പ്രോസസറായിരിക്കും ഫോണിലുണ്ടാകുക.