തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള സിനിമയാണ് മണിരത്നം – കമല്‍ ഹാസന് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ‘തഗ് ലൈഫ്’. ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ച ‘തഗ് ലൈഫിന്റെ’ ഡബ്ബിംഗ് വര്‍ക്കുകളും കൂടെ നടക്കുന്നുണ്ട്. നേരത്തെ സിമ്പു ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കമല്‍ ഹാസന് തഗ് ലൈഫിന് വേണ്ടി ഡബ്ബിംഗിനെത്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വോയ്സ് ഓഫ് തഗ്സ് എന്ന പേരിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഉലക നായകന് ശബ്ദമുയര്‍ത്തുമ്പോള്‍ ലോകമത് കേള്‍ക്കുന്നു എന്നാണ് വീഡിയോക്ക് കുറിപ്പായി നല്‍കിയിരിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കന് എന്ന കഥാപാത്രത്തെയാണ് കമല്‍ ഹാസന് സിനിമയില്‍ അവതരിപ്പിക്കുന്നത്. 1987ല്‍ പുറത്തിറങ്ങിയ ‘നായകന്’ ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നത് തന്നെയാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിമ്പു, തൃഷ, ജയം രവി, ഗൗതം കാര്‍ത്തിക്, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എ. ആര് റഹ്മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.