2024 പാരിസ് ഒളിംപിക്‌സിൽ ഫ്രാന്‍സില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ ഒളിംപിക് ചാംപ്യന്‍ ഉള്‍പ്പടെ നിരവധി സൂപ്പര്‍ താരങ്ങള്‍ ദീപശിഖ കൈമാറിയെങ്കിലും ദീപം തെളിച്ചത് ഇതിഹാസ ഫ്രഞ്ച് ഒളിംപ്യന്‍മാരായ ടെഡ്ഡി റൈനറും, മറീ ജോസെ പെരക്കും ചേർന്നായിരുന്നു. ആദ്യമായാണ് ഒളിംപിക്‌സില്‍ രണ്ടുതാരങ്ങള്‍ ചേര്‍ന്ന് ദീപശിഖ തെളിക്കുന്നത്. ലിംഗ സമത്വത്തിന്റെ പ്രതീകമായാണ് സംഘാടകര്‍ ദീപം തെളിക്കാന്‍ രണ്ടുതാരങ്ങളെ തെരഞ്ഞെടുത്തത്. ജൂഡോ താരമായിരുന്ന റൈനര്‍ ഒളിംപിക്‌സില്‍ മൂന്ന് സ്വര്‍ണവും, ലോക ചാംപ്യന്‍ഷിപ്പില്‍ പതിനൊന്ന് സ്വര്‍ണവും നേടിയ താരമാണ്. 1992, 1996 ഒളിംപിക്‌സുകളിലായി ഫ്രാന്‍സിന് വേണ്ടി മൂന്ന് സ്വര്‍ണം നേടിയിട്ടുള്ള താരമാണ് മറീ ജോസെ ലപെരക്ക്.