പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് നടപ്പുവര്‍ഷത്തെ ജൂലായ്-സെപ്തംബര്‍പാദത്തില്‍ 902 കോടി രൂപ ലാഭം നേടി. ജൂണ്‍പാദത്തിലെ 825 കോടി രൂപയേക്കാള്‍ 9 ശതമാനം അധികമാണിത്. 2021-22ലെ രണ്ടാംപാദത്തില്‍ ലാഭം 1,002 കോടി രൂപയായിരുന്നു. വായ്പാ ആസ്തി നാല് ശതമാനം വര്‍ദ്ധിച്ച് 57,230 കോടി രൂപയായി. സംയോജിത വായ്പാ ആസ്തി ആറ് ശതമാനം ഉയര്‍ന്ന് 64,356 കോടി രൂപയിലെത്തി. സംയോജിതലാഭം 1,981 കോടി രൂപയില്‍ നിന്ന് 1,727 കോടി രൂപയായി കുറഞ്ഞു. സ്വര്‍ണവായ്പ മൂന്ന് ശതമാനം വര്‍ദ്ധിച്ച് 56,501 കോടി രൂപയിലെത്തി. രണ്ടാംപാദത്തില്‍ 24 പുതിയ ശാഖകളും കമ്പനി തുറന്നു.