ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 3 ജവാന്മാർ വീരമൃത്യു വരിച്ചു. 14 സൈനികർക്ക് പരിക്കേറ്റു. ബീജാപൂർ-സുക്മ അതിർത്തിയോട് ചേർന്ന മേഖലയിലാണ് മാവോയിസ്റ്റുമായി ഏറ്റുമുട്ടൽ ഉണ്ടായത്. സിആർപിഎഫ് ജവാന്മാരെയാണ് മാവോയിസ്റ്റുകൾ ആക്രമിച്ചത്. മേഖലയിൽ മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. തെക്കൽഗുഡെം ഗ്രാമത്തിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിനിടയിലാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan