മാംസനിബദ്ധമല്ല രാഗം എന്ന പ്രസ്താവം പ്രണയമെന്ന മനുഷ്യചോദനയുടെമേല് വല്ലാത്ത ഭാരം കയറ്റിവെച്ചിട്ടുണ്ട്. പിന്നെ എന്താണ് പ്രണയം. ഏറ്റവും ഉല്‍ക്കൃഷ്ടമായ ഒന്നാണ് പ്രണയം. അടിക്കാടുകള്‍ തഴയ്ക്കുന്ന, വന്വൃക്ഷങ്ങള് കിളരുന്ന, ഋതുക്കള്‍ നൃത്തംചെയ്യുന്ന, പ്രണയമഹാവനം പ്രതിബിംബിക്കുന്ന ഒരു കാട്ടുപൊയ്കയില്‍ ചന്ദ്രികയുടെ പ്രണയസങ്കല്പങ്ങള് ഒരു മത്സ്യംപോലെ എത്രയും സ്വാഭാവികമായി ഒഴുകിനീന്തുന്നതായി 18 പ്രണയകഥകള്‍ വായിക്കുന്പോള് അനുഭവപ്പെടുന്നു. ’18 പ്രണയകഥകള്‍’. സി എസ് ചന്ദ്രിക. ഡിസി ബുക്സ്. വില 237 രൂപ.
18 പ്രണയകഥകള്‍
