ഇസ്രയേലിൽ നിന്നും ഓപ്പറേഷൻ അജയ്യുടെ ഭാഗമായി ഡൽഹിയിൽ എത്തിയ വിമാനത്തിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തില്‍ നിന്നുളള 26 പേര്‍ കൂടി തിരിച്ചെത്തി. ഇവരില്‍ 16 പേര്‍ നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് നാട്ടില്‍ തിരിച്ചെത്തി.കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഓപ്പറേഷൻ അജയ്യുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 123 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്.