ഉമ്മന്‍ ചാണ്ടിയെ ലേസർ സർജറിക്ക് വിധേയനാക്കും
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സ ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ ആരംഭിച്ചു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വ്യാഴാഴ്ച ഉമ്മന്‍ ചാണ്ടിയെ ലേസർ സർജറിക്ക് വിധേയനാക്കും. ചികിത്സ പൂർത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരുമെന്നും മകന് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
രണ്ട് ദിവസം മുമ്പാണ് ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. ആലുവ പാലസിൽ വിശ്രമത്തിലായിരുന്ന ഉമ്മൻചാണ്ടി ജര്‍മനിയിലേക്ക് പോകും മുമ്പ് തന്റെ പ്രിയപ്പെട്ട പുതുപ്പള്ളിയിലേക്ക് പോയിരുന്നു.