മലയാളിയായ പശ്ചിമ ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരെ തൃണമൂൽ കോൺഗ്രസ് കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. സിവി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതി സംസ്ഥാനത്തെ മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് സിപിഎം ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലാ സെക്രട്ടറി നിരഞ്ജൻ സിഹി വ്യക്തമാക്കി. വിഷയത്തിൽ പരാതിക്കാരിയുടെ അടുത്ത ബന്ധു തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.