സുന്ദരിയായ ഒരു താരം ഓണ്‍ ലൈന്‍ ഫുഡ് ഡെലിവറിക്കായി സൂപ്പര്‍ ബൈക്കില്‍ ചെത്തുന്നു. സൊമാറ്റോയാണ് സുന്ദരിയായ ഒരു മോഡലിനെ സൊമാറ്റോയുടെ യൂണിഫോമായ ടീഷര്‍ട്ടു ധരിച്ചും സൊമാറ്റോയുടെ ഭക്ഷ്യ ബാഗുമായി ബൈക്കില്‍ ചെത്തുന്നത്. ഷോര്‍ട്സ് ധരിച്ച യുവതിയെ ആരും വാഹനം നിര്‍ത്തി ഒന്നു നോക്കിപ്പോകും. സൂപ്പര്‍ബൈക്കില്‍ സിനിമാതാരത്തിന്റെ ഗ്ലാമറുമായി ഒരു യുവതി സൊമാറ്റോ ഡെലിവറി ഗേളിന്റെ വേഷത്തില്‍ കറങ്ങിയാല്‍ ആളുകള്‍ കറങ്ങിപ്പോകും. ഇന്‍ഡോര്‍ നഗരത്തിലാണ് സംഭവം. കണ്ടവരെല്ലാം അമ്പരപ്പോടെ നോക്കുന്നതു വീഡിയോയിലൂടെ കാണാം. ചിലര്‍ യുവതിയുടെ മുഖമൊന്നു കാണാന്‍ എത്തിനോക്കുന്നു. മറ്റു ചിലര്‍ കാലിലേക്കാണ് ഉറ്റുനോക്കുന്നത്. യുവതിയോടു സംസാരിക്കാനുള്ള അവസരത്തിനു ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറികള്‍ പലപ്പോഴും വൈറലാകാറുണ്ട്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി ഏജന്‍സികളുടെ മാര്‍ക്കറ്റിംഗ് തന്ത്രമാകാം പിറകില്‍. സോഷ്യല്‍ മീഡിയയില്‍ വൈറലാകാനുള്ള പൊടിക്കൈകളും ഞെട്ടിക്കുന്ന ഓഫറുകളുമെല്ലാം കമ്പനികള്‍ ഒരുക്കാറുണ്ട്. എന്തായാലും ഈ യുവതിയുടെ വീഡിയോ തരംഗമായിട്ടുണ്ട്.