പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കാൻ പോയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. തോപ്പുംപടിയിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ പോയ ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.എറണാകുളം ലോ കോളേജില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ബോര്‍ഡ് വന്നു . സംഭവത്തില്‍ രണ്ട് കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മോദിക്കെതിരെ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. പോലീസ് എത്തി ബോർഡ് അഴിച്ചു മാറ്റി.