പേടിഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ എല്ലാ യുപിഐ പേയ്മെന്റ് ആപ്പുകളിലുമുള്ള മൊബൈല്‍ നമ്പറുകളിലേക്കും പേയ്മെന്റുകള്‍ നടത്താനാകും. പുതിയ തീരുമാനത്തോടെ പേടിഎം ആപ്പ് ഉപയോക്താക്കള്‍ക്ക് സേവന ദാതാവ് ആരാണെന്നത് പരിഗണിക്കാതെ തന്നെ രജിസ്റ്റര്‍ ചെയ്ത യുപിഐ ഐഡിയുള്ള ഏത് മൊബൈല്‍ നമ്പറിലേക്കും തല്‍ക്ഷണം പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും. പേടിഎമ്മിന്റെ യുപിഐ പേയ്മെന്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നീക്കമാണ്. കാരണം ഇത് കൂടുതല്‍ ഉപയോക്താക്കളെ പേടിഎമ്മിലേക്ക് ആകര്‍ഷിക്കും. മാത്രമല്ല, ഇത് കൂടുതല്‍ ഉപയോക്താക്കളെ ഏത് യുപിഐ ആപ്പിലേക്കും പണം അയയ്ക്കാന്‍ പ്രാപ്തമാക്കും. ഇത് ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യുന്നതിനാല്‍ തന്നെ ആപ്പിന്റെ സ്വീകാര്യത വര്‍ദ്ധിക്കും. പേടിഎം ആപ്പിന്റെ ‘യുപിഐ മണി ട്രാന്‍സ്ഫര്‍’ വിഭാഗത്തില്‍, ‘യുപിഐ ആപ്പുകളിലേക്ക്’ എന്നതില്‍ ക്ലിക്ക് ചെയ്യുക. പണം ആര്‍ക്കാണോ അയയ്ക്കുന്നത് അവരുടെ യുപിഐ ആപ്പിന്റെ മൊബൈല്‍ നമ്പര്‍ നല്‍കുക. തുക എത്രയെന്ന് നല്‍കിയ ശേഷം ‘അയയ്ക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.