ഇരുപതാം നൂറ്റാണ്ടില്‍ ബംഗാളില്‍ നിലനിന്നിരുന്ന ആണധികാരവ്യവസ്ഥയെ ചൂണ്ടിക്കാണിക്കുന്ന നോവല്‍. ധനികനായ മധുസൂദനനെ വിവാഹംചെയ്ത കുമുദിനിക്ക് ഭര്‍ത്താവിന്റെ അധികാരവ്യവസ്ഥയ്ക്കു മുന്‍പില്‍ കീഴടങ്ങേണ്ടിവരുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി കുമുദിനി നടത്തുന്ന പ്രയാണം അവളുടെ ജീവിതത്തെത്തന്നെ മാറ്റിയെഴുതുന്നു. പരമ്പരാഗതമൂല്യങ്ങളും സ്ത്രീസ്വാതന്ത്ര്യവും തമ്മിലുള്ള സംഘര്‍ഷങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന ടാഗോര്‍കൃതിയുടെ ബംഗാളിയില്‍നിന്നുള്ള പരിഭാഷ. ‘യോഗായോഗ്’. പരിഭാഷ – ലീല സര്‍ക്കാര്‍. മാതൃഭൂമി. വില 280 രൂപ.