തമിഴകത്ത് എത്താനിരിക്കുന്ന പുതിയ പിരിയോഡിക്കല്‍ ഫിക്ഷന്‍ പ്രൊജക്റ്റാണ് ‘യാതിസൈ’. മണിരത്നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിന്‍ സെല്വന്’ ഫ്രാഞ്ചൈസി ചോളന്മാരുടെ കഥയാണ് പറയുന്നതെങ്കില്‍ ‘യാതിസൈ’ പാണ്ഡ്യ രാജവംശമാണ് കഥാപശ്ചാത്തലമാക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഓണ്‍ലൈനില്‍ വന്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ‘യാതിസൈ’യുടെ ഒരു സ്നീക്ക് പീക്ക് പുറത്തുവിട്ടിരിക്കുകയാണ്. ധരണി രസേന്ദ്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് ‘യാതിസൈ’. വെറും അഞ്ച്- ആറ് കോടി മാത്രമാണ് ഈ ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തി മിത്രന്, സെയോണ്‍, രാജലക്ഷ്മി, ഗുരു സോമസുന്ദരം, ചന്ദ്രകുമാര്‍, സെമ്മലര്‍ അന്നം, സുഭദ്ര, സമര്, വിജയ് സെയോണ്‍. എസ് റൂബി ബ്യൂട്ടി, രാജശേഖര്‍, സീനു, ശബ്ദശീലന്, ജമാല്‍, നിര്‍മല്‍, സുരേഷ് കുമാര്‍ തമിഴ്സെല്വി, സതിഷ് നടരാജന്, സിധു, സാംസണ് തുടങ്ങിയവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘പിഎസ് 2’ ഏപ്രില്‍ 28നാണ് റിലീസ് ചെയ്യപ്പെടുകയെങ്കില്‍ ‘യാതിസൈ’ റിലീസ് ഏപ്രില്‍ 21ന് ആണ്.