സ്പെഡര്‍മാന്റെ വേഷത്തില്‍ രണ്ടായിരം പേര്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് രണ്ടായിരം പേര് സ്പൈഡര്മാന് വേഷമണിഞ്ഞ് ഒത്തുകൂടിയത്. സംഭവം ലോകറിക്കാര്‍ഡായി. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ യുകി ഡീനാണ് ഇങ്ങനെയൊരു പരിപാടി ആസൂത്രണം ചെയ്തത്. ജൂണ്‍ മാസത്തില്‍ മലേഷ്യയില്‍ സ്പൈഡര്മാന് വേഷധാരികളായ 685 പേര് ഒത്തുകൂടി സൃഷ്ടിച്ച റെക്കോര്‍ഡാണ് ബ്യൂണസ് ഐറിസില്‍ തകര്‍ത്തത്. ബ്യൂണസ് ഐറിസിലെ ചരിത്ര സ്മാരകമായ ഒബേലിസ്കിന് പരിസരത്താണ് മാര്‍വെല്‍ സൂപ്പര്‍ ഹീറോ കഥാപാത്രമായ ചിലന്തി മനുഷ്യന്റെ വേഷമണിഞ്ഞ് ഇത്രയും പേര് ഒത്തുകൂടിയത്. ചുവന്ന നിറത്തിലുള്ള മുഖം മൂടികളും നീലയും ചുവപ്പും കലര്‍ന്ന വേഷവും ധരിച്ച് വിവിധ പ്രായങ്ങളിലുള്ളവരാണ് എത്തിയത്. അര്‍ജന്റീനയുടെ ഫുട്ബോള്‍ യൂണിഫോം ധരിച്ച സ്പൈഡര്മാന്മാരും കോട്ടും സ്യൂട്ടും ധരിച്ച സ്പൈഡര്മാന്മാരുമെല്ലാം പരിപാടിയെ കളറാക്കി.
ലോക റിക്കാര്‍ഡിട്ട് സ്പൈഡര്മാന്മാര്
