വിന്‍ഡോസ് 10 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പും പി.സികളും ഉപയോഗിക്കുന്നവര്‍ക്ക് ദുഃഖവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ടെക് ഭീമന്‍ മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 10 വിരമിക്കാന്‍ പോവുകയാണ്. 2025 ഒക്ടോബറില്‍ ജീവിതാവസാന ഘട്ടത്തില്‍ വിന്‍ഡോസിന്റെ പത്താം പതിപ്പ് എത്തും. എന്നാല്‍, ഇനിയും അതില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് നിര്‍ണായകമായ അപ്ഡേറ്റുകള്‍ ഇല്ലാതെയാണെങ്കിലും, അപ്ഡേറ്റ് ചെയ്യാത്ത ഒരു പകര്‍പ്പ് ഉപയോഗിക്കാനാകും. അതെ, പഴയ വേര്‍ഷനില്‍ തുടരേണ്ടവര്‍ക്കായി വിന്‍ഡോസ് 10-നുള്ള വിപുലീകൃത സുരക്ഷാ അപ്ഡേറ്റുകളുമായി മൈക്രോസോഫ്റ്റ് വരികയാണ്. വാണിജ്യ ഉപഭോക്താക്കള്‍, സംരംഭങ്ങള്‍, വ്യക്തിഗത ഉപഭോക്താക്കള്‍ എന്നിവര്‍ വിന്‍ഡോസ് 10-ല്‍ തുടരാന്‍ മൈക്രോസോഫ്റ്റിന്റെ പുതിയ ഇ.എസ്.യു പ്രോഗ്രാമില്‍ എന്റോന്‍ ചെയ്യേണ്ടതായുണ്ട്. എന്നാല്‍, പ്രോഗ്രാമില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ വാര്‍ഷിക സബ്സ്‌ക്രിപ്ഷന്‍ ഫീസ് അടയ്ക്കേണ്ടി വരും. ഇ.എസ്.യു പ്രോഗ്രാമില്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുത്ത ആര്‍ക്കും പ്രധാനപ്പെട്ടതും നിര്‍ണായകവുമായ എല്ലാ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. ഒരിക്കല്‍ എന്റോള്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് തുടരാം. ഇ.എസ്.യു പ്രാപ്തമാക്കിയ വിന്‍ഡോസ് 10 പരിതസ്ഥിതിയില്‍, ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചറുകളൊന്നും കൂടാതെ വിശ്വസനീയമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്. പ്രോഗ്രാം സുരക്ഷാ അപ്ഡേറ്റുകള്‍ മാത്രമേ നല്‍കുകയുള്ളൂ. 2025 ഒക്ടോബറില്‍ വിന്‍ഡോസ് 10-ന്റെ ഇഒഎല്‍ ഘട്ടത്തിന് ശേഷം ഒരു പുതിയ ഫീച്ചറും ലഭ്യമാകില്ല.