സാങ്കേതിക സർവകലാശാലയിലെ ജീവനക്കാർ സർക്കാർ – വൈസ് ചാൻസലർ തർക്കത്തിൽ ബുദ്ധിമുട്ടരുതെന്ന് സുപ്രീം കോടതി. തർക്കങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് തൊഴു കൈയോടെ അഭ്യർത്ഥിക്കുകയാണെന്ന് ജസ്റ്റിസ് ജെബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സിൻഡിക്കേറ്റ് യോഗം ചേരുന്നതിന് സർക്കാർ പ്രതിനിധികളെ അയക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് താത്കാലിക വൈസ് ചാൻസലർ കെ ശിവപ്രസാദ് ഹർജി നൽകിയത്. ഇത് പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. പണം അടയ്ക്കാത്തതിനാൽ സാങ്കേതിക സർവ്വകലാശാലയിലെ ഇന്റർനെറ്റ് കണക്ഷൻ ഉടൻ വിച്ഛേദിക്കപ്പെടുമെന്ന് താത്കാലിക വിസി കെ ശിവപ്രസാദ് സുപ്രീം കോടതിയെ അറിയിച്ചു.
സാങ്കേതിക സർവകലാശാലയിലെ ജീവനക്കാർ സർക്കാർ – വൈസ് ചാൻസലർ തർക്കത്തിൽ ബുദ്ധിമുട്ടരുതെന്ന് സുപ്രീം കോടതി
