ദിലിയിൽ ശക്തമായ മഴയില്‍ വ്യാപക നാശനഷ്ട്ടം.ശക്തമായ മഴയില്‍ നോയിഡ, ആർ.കെ പുരം, മോത്തിനഗര്‍ തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറി. അടുത്ത മണിക്കൂറുകളിൽ ദില്ലിയില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രത നടപടികൾ സ്വീകരിക്കാനും നിര്‍ദേശം നല്കി. ഇതിനിടെ ശക്തമായ കാറ്റില്‍ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ അടിയില്‍ കുടുങ്ങി. മേല്‍ക്കൂര തകര്‍ന്ന് വീണ് നിരവധി വാഹനങ്ങളും തകര്‍ന്നു. അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതായി വ്യോമയാനമന്ത്രി അറിയിച്ചു. സംഭവത്തെ തുടര്ന്ന്ദില്ലി വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ ഒന്നിലെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി.