1985 ലെ ജനപ്രിയ ഗായിക ആരാണെന്ന് നോക്കാം… ഇന്നും നമ്മള്‍ പാടിക്കൊണ്ട് നടക്കുന്ന പല ഗാനങ്ങളും 1985 ലേതാണ്.. ഞങ്ങളുടെ ജഡ്ജിങ് പാനല്‍ തിരഞ്ഞെടുത്ത ചില ഗാനങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞു പോകുന്നത്. വീഡിയോ മുഴുവനായി കണ്ടതിനുശേഷം നിങ്ങളുടെ ഉത്തരം താഴെ കമന്റ് ചെയ്യാം…
Option 1 k s ചിത്ര
1985 ല്‍ ഒരു നോക്ക് കാണാന്‍ എന്ന ചിത്രത്തിലെ ഇണക്കിളി എന്നു തുടങ്ങുന്ന ഗാനമാണ് കെ എസ് ചിത്ര നമുക്ക് സമ്മാനിച്ചത്. ചുനക്കര രാമന്‍കുട്ടി രചിച്ച് ശ്യാം ഈണം നല്‍കിയ ഈ ഗാനം ഇന്നും മൂളി നടക്കാന്‍ ഏറെ ഇഷ്ടമാണ്. അതുപോലെ നിറക്കൂട്ട് എന്ന ചിത്രത്തിലെ പൂമാനമേ എന്ന് തുടങ്ങുന്ന ഗാനം. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ശ്യാമാണ് ഈ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. എന്റെ കാണാന്‍ കുയില്‍ എന്ന ചിത്രത്തിനുവേണ്ടി കെ ജയകുമാര്‍ രചിച്ചു ജോസഫ് ഇനം നല്‍കി ചിത്ര പാടിയ ഒരേ നിറം എന്നു തുടങ്ങുന്നതാണ് മറ്റൊരു ഗാനം. എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി എന്ന ചിത്രത്തിലെ നിമിഷം എന്നു തുടങ്ങുന്ന ഗാനത്തിന് കണ്ണൂര്‍ രാജന്‍ ആണ് ഈണം നല്‍കിയിരിക്കുന്നത്. ഇവയാണ് 1985ല്‍ ചിത്ര പാടിയ ഏറ്റവും മികച്ച ജനപ്രിയ ഗാനങ്ങള്‍.
Option 2 S ജാനകി
എസ് ജാനകി പാടിയ നിരവധി ഗാനങ്ങള്‍ ഉണ്ട്. എങ്കിലും യാത്ര എന്ന ചിത്രത്തിനു വേണ്ടി പാടിയ യമുനേ നിന്നുടെ നെഞ്ചില്‍ എന്ന ഗാനം എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. ഒഎന്‍വിയുടെ വരികള്‍ക്ക് ഇളയരാജയാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അവിടുത്തെ പോലെ ഇവിടെയും എന്ന ചിത്രത്തിനുവേണ്ടി എസ് ജാനകി പാടിയ ദീപം….എന്ന് തുടങ്ങുന്ന ഗാനം പി ഭാസ്‌കരന്റെ വരികള്‍ക്ക് എം കെ അര്‍ജുനന്‍ മാഷാണ് ഈണം നല്‍കിയിരിക്കുന്നത്.
Option 3 ലതിക
കാതോട് കാതോരം എന്ന ചിത്രത്തിലെ കാതോട് കാതോരം എന്ന് തുടങ്ങുന്ന ലതിക പാടിയ മനോഹരമായ ഗാനം ഇന്നും പ്രായഭേദമന്യേ ഏവരും ഏറ്റുപാടുന്നു. ഒ എന്‍ വി രജി ഭരതനാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
Option 4 വാണി ജയറാം
അക്കച്ചിയുടെ കുഞ്ഞുവാവ എന്ന ചിത്രത്തിനുവേണ്ടി കരളിലെ എന്നു തുടങ്ങുന്ന ഗാനം മണിചേരാന്‍ പാടിയപ്പോള്‍ ഏറെ മനോഹരമായി. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് ഈ ഗാനത്തിന് സംഗീതം നല്‍കിയത്. മൗനം നൊമ്പരം എന്ന ചിത്രത്തിനുവേണ്ടി മധുരം എന്നു തുടങ്ങുന്ന ഗാനവും വാണിയമ്മയുടെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാണ്. പൂവച്ചല്‍ ഖാദര്‍ ജോണ്‍സണ്‍ മാഷ് എന്നിവരുടെ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഈ ഗാനം മലയാളികള്‍ എന്നും ഏറെ പ്രിയപ്പെട്ടതാണ്.
1985 ലെ നാല് ജനപ്രിയ ഗായികമാരെയും അവര്‍ പാടിയ ജനപ്രിയ ഗാനങ്ങളും ആണ് ഈ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇനി നിങ്ങളാണ് തെരഞ്ഞെടുക്കേണ്ടത് നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഗായികയെ. തെരഞ്ഞെടുത്താല്‍ മാത്രം പോരാ dailynewslive.in എന്ന വെബ്‌സൈറ്റില്‍ കയറി Nostalgic Evergreen Film Award ന്റെ ഒപ്പീനിയന്‍ പോളിലൂടെ തെരഞ്ഞെടുക്കണം…ഈ വീഡിയോയ്ക്ക് താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്. വീണ്ടും അടുത്ത എപ്പിസോഡില്‍ കാണാം