ഓരോ ദിവസവും വ്യത്യസ്തമായ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി ഉപഭോക്താക്കളെ ഞെട്ടിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കളുടെ കണ്ണിന് സുരക്ഷയൊരുക്കുന്ന കിടിലന്‍ ഫീച്ചറാണ് വാട്‌സ്ആപ്പ് വികസിപ്പിക്കുന്നത്. ഡാര്‍ക്ക് തീമില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വാട്‌സ്ആപ്പിന് പ്രത്യേക നിറം നല്‍കുന്ന തരത്തിലാണ് സജ്ജീകരണം. ഇത് ആപ്പിന്റെ ഇന്റര്‍ഫേഴ്‌സിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനോടൊപ്പം, കണ്ണിന് സുരക്ഷയും ഒരുക്കും. ദീര്‍ഘനേരം വാട്‌സ്ആപ്പില്‍ സമയം ചെലവഴിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമായിരിക്കും പുതിയ ഫീച്ചര്‍. ഇതോടെ, വാട്‌സ്ആപ്പ് കൂടുതല്‍ സുഗമമായി ഉപയോഗിക്കാനാകും. ആദ്യ ഘട്ടത്തില്‍ ഈ ഫീച്ചര്‍ വാട്‌സ്ആപ്പിന്റെ വെബ് വേര്‍ഷനില്‍ എത്തിയേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി വാട്‌സ്ആപ്പ് പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. തുടര്‍ന്ന് ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കളിലേക്ക് കൂടി എത്തുന്നതാണ്. നിലവില്‍, ഫീച്ചറുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.