രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് ജമ്മു കശ്മിര്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. ബനിഹാലില്‍ നിന്നാണ് അദ്ദേഹം യാത്ര്‌ക്കൊപ്പം പങ്കുചേര്‍ന്നത്. ‘ ഞങ്ങളുടെ ശബ്ദം ഡല്‍ഹിയില്‍ കേള്‍ക്കുന്നില്ല, കശ്മീരി പണ്ഡിറ്റ് കുടുംബാംഗമായ രാഹുല്‍ ഗാന്ധി ഇവിടെയുണ്ട്, ഞങ്ങള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു’ ജമ്മുകശ്മിര്‍ മുന്‍ മുഖ്യമന്ത്രി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാടിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ന് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബിജെപിക്ക് ഒരു അവസരം ലഭിക്കില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലെ കോണ്‍ഗ്രസ് നിലപാടിനെക്കുറിച്ച് സംസാരിക്കാന്‍ മോദി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാടിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ‘ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതിനുള്ള കേസുമായി കോടതിയില്‍ പോരാടും, ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നത് കേസ് ശക്തമാണെന്നതാണ് സൂചിപ്പിക്കുന്നത്. ജമ്മുകശ്മീരില്‍ അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് 2014 ലാണ്. രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കിടയിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ കാലയളവാണിത്’ അദ്ദഹം പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പിനായി യാചിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഞങ്ങള്‍ യാചകരല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയല്ല ഭാരത് ജോഡോ യാത്ര ലക്ഷ്യമിടുന്നത്, മറിച്ച് രാജ്യത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താനാണ്. ഒരു വ്യക്തിയുടെ പ്രതിച്ഛായയ്ക്ക് വേണ്ടിയല്ല, രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കുവേണ്ടിയാണ് ഞാന്‍ യാത്രയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.വ്യക്തിപരമായ കാരണങ്ങള്‍ക്കൊണ്ടല്ല, രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചും ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുമുളള ശ്രമങ്ങളിലുളള ആശങ്ക മൂലമാണ് രാഹുല്‍ ഗാന്ധി യാത്ര ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഈ സര്‍ക്കാര്‍ അറബ് രാജ്യങ്ങളുമായി ചങ്ങാത്തം കൂടുന്നുണ്ടാകാം, എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തില്‍ നിന്ന് സര്‍ക്കാരില്‍ ഒരു പ്രതിനിധിയും ഇല്ലെന്നതാണ് വസ്തുത. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഭരണകക്ഷിക്ക് ഒരു പാര്‍ലമെന്റില്‍ ലാക്‌സഭയിലോ രാജ്യസഭയിലോ മുസ്ലീം സമുദായത്തില്‍ നിന്ന് ഒരു അംഗം പോലും ഇല്ലാത്തത്. അവരുടെ മനോഭാവമാണ് ഇത് കാണിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.