ചിരഞ്ജീവി നായകനാകുന്ന ‘വാള്‍ട്ടയര്‍ വീരയ്യ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. മാസും ആക്ഷനും നിറച്ച ട്രെയിലര്‍ ഗംഭീര ദൃശ്യാനുഭവം ആയിരിക്കും ചിത്രം പ്രേക്ഷകന് സമ്മാനിക്കുക എന്ന് ഉറപ്പു നല്കുന്നു. ചിരഞ്ജീവിയ്ക്ക് ഒപ്പം രവിതേജയും ഉണ്ട്. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ‘വാള്‍ട്ടര്‍ വീരയ്യ’ ജനുവരി 13നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രം കൂടിയാണ് ‘വാള്‍ട്ടയര്‍ വീരയ്യ’. ചിരഞ്ജീവിയുടെ സഹോദരിയായി കീര്‍ത്തി സുരേഷും ചിത്രത്തില്‍ അഭിനയിക്കുന്നു. തമന്ന, മുരളി ശര്‍മ, രഘു ബാബു, റാവു രമേഷ്, വെന്നെല കിഷോര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മഹതി സ്വര സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.