യോഗയ്ക്കൊപ്പം നടത്തവും ജോഗിങ്ങും ശീലമാക്കുന്നത് വിഷാദരോഗത്തെ മറികടക്കാന്‍ സഹായിക്കുമെന്ന് പുതിയ പഠനം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ആഗോളതലത്തില്‍ ഏതാണ്ട് 300 ദശലക്ഷം ആളുകള്‍ വിഷാദ രോഗ ബാധിതരാണ്. സൈക്കോതെറാപ്പിക്കും മരുന്നുകള്‍ക്കും പുറമെ വ്യായാമവുമാണ് വിഷാദ രോഗത്തിന് പ്രധാന ചികിത്സയായി നിര്‍ദേശിക്കുന്നത്. എന്നാല്‍ ഏത് തരം വ്യായമം എന്നതിന് ഇപ്പോഴും അഭിപ്രായ വ്യത്യാസം നിലനില്ക്കുന്നു. തീവ്രത കുറഞ്ഞ വ്യായാമമുറകള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം നല്ലരീതിയില്‍ ചെയ്തു തീര്‍ക്കാനാകുമെന്ന് പഠനത്തില്‍ പറയുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിഷാദരോഗമുള്ള 14,170 പേരില്‍ 218 ട്രയലുകള്‍ ഗവേഷകര്‍ നടത്തി. ഓരോ ട്രയലും പ്രത്യേകം വിലയിരുത്തി. വ്യായമത്തിന്റെ തരം, തീവ്രത, ഘടന എന്നിവയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ട്രയലുകള്‍. നടത്തം സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഫലപ്രദമാണെന്ന് കണ്ടെത്തിയതായി പഠനം ചൂണ്ടികാണിക്കുന്നു. പലപ്പോഴും ക്ഷീണവും കുറഞ്ഞ ഊര്‍ജ്ജവും കാരണം വിഷാദരോഗകള്‍ക്ക് പതിവ് വ്യായാമം ഒരു വെല്ലുവിളിയാണെന്നാണ് മലാഗ സര്‍വകലാശാല ഗവേഷക ജുവാന്‍ ഏഞ്ചല്‍ ബെലോണ്‍ പറയുന്നു. പല രോഗികള്‍ക്കും വ്യായാമം ചെയ്യുന്നതിന് ശാരീരികമായോ മാനസികമായോ സാമൂഹികമായോ ആയ തടസ്സങ്ങളുണ്ടാകാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. പഠനം വളരെ കുറഞ്ഞ സമയ പരിധിയെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതിനാല്‍ കണ്ടെത്തലുകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ ചൂണ്ടാകാട്ടി.