ശബരിമല ദർശനത്തിനായി ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ശബരിമല അവലോകനയോഗത്തിൽ എഡിജിപി എംആർ അജിത് കുമാർ പങ്കെടുക്കാതിരുന്നതില്‍ അസ്വാഭാവികതയില്ല. ഇന്നലെ നടന്നത് ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട യോഗംആയിരുന്നില്ല .ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട യോഗം നടന്നാൽ എഡിജിപിയെ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.