ശബരിമല ദര്‍ശനത്തിന്ഓണ്‍ലൈന്‍ ബുക്കിംഗായിരിക്കുമെന്നും ഡയറക്റ്റ് സ്പോട്ട് ബുക്കിങ് ഉണ്ടാവില്ലെന്നും ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. വിവിധ ഇടത്തവളങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ഒരുക്കുമെന്നും അവിടെ ഭക്തരുടെ വിവരങ്ങൾ ശേഖരിക്കും. മാല ഇട്ടു വരുന്ന ആരെയും തിരിച്ചയക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്തജനങ്ങളെ ചില രാഷ്ട്രീയ കക്ഷികൾ തെറ്റിധരിപ്പിക്കുന്നു, അത് ജനങ്ങൾ തിരിച്ചറിയുമെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാൽ അതിനെ നേരിടും. കലാപത്തിനുള്ള സാധ്യത ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. കാര്യങ്ങൾ മനസിലാക്കാതെ ആണ് ചിലർ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
