ഓണം ആഘോഷങ്ങളെ വരവേല്‍ക്കാന്‍ മലയാളികള്‍ക്ക് രണ്ട് വാഹനങ്ങളുടെ പ്രത്യേക സെലിബ്രിറ്റി എഡിഷന് അവതരിപ്പിച്ച് ഫോക്സ് വാഗണ്‍. വിര്‍ട്യൂസ്, ടൈഗണ്‍ മോഡലുകളുടെ പ്രത്യേക പതിപ്പുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 5 സ്റ്റാര്‍ ജി.എന്‍.സി.എ.പി സുരക്ഷാ റേറ്റിങ് ഉള്ള വാഹനമാണ് വിര്‍ട്യൂസ്. പ്രത്യേക സെലിബ്രിറ്റി എഡിഷന് വാഹനങ്ങളുടെ 200 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് ലഭ്യമാക്കിയിട്ടുളളത്. മുന്നിലെ പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്യൂവല്‍ ടോണ്‍ ഹോണ്‍, പഡ്ഡില്‍ ലാമ്പുകള്‍, ടി.എസ്.ഐ ഫെന്‍ഡര്‍ ബാഡ്ജ് തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് വാഹനം എത്തുന്നത്. ബ്ലാക്ക് കളറിലുളള വാഹനങ്ങളോട് കേരളീയര്‍ക്ക് പ്രത്യക താല്‍പ്പര്യം ഉളളതിനാല്‍ രണ്ട് മോഡലുകളുടേയും പ്രത്യേക ബ്ലാക്ക് പതിപ്പുകളാണ് കേരളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടൈഗണിന്റെ വില 14,08,400 രൂപയിലും വിര്ട്യൂസിന്റെ വില 13,57,000 രൂപയിലുമാണ് ആരംഭിക്കുന്നത്. 14 ലക്ഷത്തിന്റെ പ്രീമിയം കാര്‍ സെഗ്മന്റില്‍ 40 ശതമാനം വിപണി വിഹിതം വിര്ട്യൂസിനുണ്ട്.
വിര്‍ട്യൂസ്, ടൈഗണ്‍ പ്രത്യേക പതിപ്പുകള്‍ അവതരിപ്പിച്ചു
