ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ അവർക്കാകില്ലെന്നുമാണ് വിജിലൻസിന്റെ നിലപാട്. ദുരുതാശ്വാസ നിധിയിൽ നിന്നും അനർഹമായി പണം കൈപ്പറ്റിയവരെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ ഇന്നലെയും വിജിലൻസ് പരിശോധന നടത്തി.
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പും തമ്മിൽ ഒരു പാട് സമാനതകളുണ്ട്. രണ്ടു കേസിലും റവന്യു വകുപ്പ് ഉദ്യോഗസ്ഥരാണ് പ്രതിരോധത്തിലായിട്ടുള്ളത്. പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായിട്ടുണ്ട് എന്നാൽ ദുരിതാശ്വാസനിധിയുടെ തട്ടിപ്പിൽ ഉദ്യോഗസ്ഥർ മന:പൂർവ്വം വീഴ്ച്ച വരുത്തിയതായി കണ്ടെത്തിയിട്ടില്ല. വിജിലൻസ് പരിശോധന തുടരുന്നു.