നടന്‍ വിദ്യുത് ജംവാല്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. കിറ്റാകോ സകുരായ് സംവിധാനം ചെയ്യുന്ന ഹോളിവുഡ് ആക്ഷന്‍ ചിത്രം ‘സ്ട്രീറ്റ് ഫൈറ്ററി’ലൂടെയാണ് വിദ്യുതിന്റെ അരങ്ങേറ്റം. ചിത്രത്തിന്റെ ടീസര്‍ എത്തി. കാപ്‌കോമിന്റെ വിഡിയോ ഗെയിം സീരീസായ സ്ട്രീറ്റ് ഫൈറ്ററിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. സിനിമ 2026 ഒക്ടോബര്‍ പതിനാറിന് പുറത്തിറങ്ങും. വന്‍ താരനിരതന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജേസണ്‍ മൊമൊവ, നോഹ സെന്റിനിയോ, കലിന ലിയാങ്, ആന്‍ഡ്രൂ കോജി, റോമന്‍ റെയിന്‍സ്, ഡേവിഡ് ഡാസ്റ്റ്മാല്‍ചിയന്‍, കോഡി റോഡ്‌സ്,ആന്‍ഡ്രൂ ഷൂള്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ധല്‍സിം എന്ന കഥാപാത്രത്തെയാണ് വിദ്യുത് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് താരമെത്തുന്നത്. ടീസറിനൊപ്പം വിദ്യുത് ജംവാളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങിയിട്ടുണ്ട്. പെട്ടെന്ന് മനസിലാകാത്ത വിധത്തിലാണ് സ്ട്രീറ്റ് ഫൈറ്ററില്‍ വിദ്യുത് ജംവാലുള്ളത്. തല മൊട്ടയടിച്ച് കഴുത്തിലും കയ്യിലും കാലിലും ആഭരണങ്ങളുമായാണ് വിദ്യുത് ചിത്രത്തിലെത്തുന്നത്.
വിദ്യുത് ജംവാല്‍ ചിത്രം ‘സ്ട്രീറ്റ് ഫൈറ്റര്‍’ ടീസര്‍
