ബിജു മേനോന്‍, മേതില്‍ ദേവിക, നിഖില വിമല്‍, അനുശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘കഥ ഇന്നുവരെ’. ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ‘ഇരവിതിലായ്’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീത സംവിധായകന്‍ അശ്വിന്‍ ആര്യന്‍. അര്‍വിന്ദ് വേണുഗോപാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ മാസം 20 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. വ്യത്യസ്തമായ ഒരു പ്രണയ കഥ പറയുന്ന ചിത്രത്തില്‍ ബിജു മേനോന്റെ ശക്തമായ കഥാപാത്രത്തോടൊപ്പം പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നിഖില വിമലിന്റെയും അനുശ്രീയുടെയും കഥാപാത്രങ്ങളും മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടിയിരിക്കുന്നത്.