അഭ്യസ്തവിദ്യയായ ഒരു പെണ്‍കുട്ടിയുടെ വൈവാഹിക ജീവിതത്തില്‍ സംഭവിക്കുന്ന പൊരുത്തക്കേടുകളെയും അതുപോലെ തന്നെ അവള് സാക്ഷിയാകേണ്ടി വന്ന ഒരുപാട് വൈവാഹിക ദുരന്തങ്ങളെയും ആലേഖനം ചെയ്യുന്ന ഒരു സ്ത്രീപക്ഷ രചനയാണ് വേട്ട. ഇതിലെ കഥാപാത്രങ്ങള്‍ നാട്ടിലൊക്കെയുണ്ട്. ഒരാളുടെ മാത്രം കഥയല്ല, മറിച്ച് ഇത് വായിക്കുന്ന ഓരോ സ്ത്രീയും താനനുഭവിച്ചു കൊണ്ടിരിക്കുന്ന ജീവിതമാണിതെന്ന് കരുതാന്‍ പോരുന്ന അനുഭവ സാക്ഷ്യമായി ഈ രചനയെ വിലയിരുത്താം. ‘വേട്ട’. ബാലുപുതുപ്പാടി. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 375 രൂപ.