വളര്‍ച്ചയ്ക്കും, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിനും പ്രോട്ടീന്‍ അത്യാവശ്യമാണ്. ഇത് പേശികള്‍, അസ്ഥികള്‍, ചര്‍മ്മം, കലകള്‍ എന്നിവ നിര്‍മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ദഹനം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവ വര്‍ധിപ്പിക്കുന്നതില്‍ പ്രോട്ടീന്‍ സഹായകരമാണ്. മുട്ട പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ്. ഒരു മുട്ടയില്‍ നിന്ന് ഏകദേശം 6 ഗ്രാം പ്രോട്ടീന്‍ ലഭിക്കുന്നു. എന്നിരുന്നാലും, ചില പച്ചക്കറികള്‍ക്ക് പ്രോട്ടീനിന്റെ കാര്യത്തില്‍ മുട്ടയെ മറികടക്കാന്‍ കഴിയും. മുട്ട പ്രോട്ടീനിന്റെ മികച്ച ഉറവിടമാണെങ്കിലും, ചില പച്ചക്കറികളിലും ഈ മാക്രോ ന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ കലവറയും പ്രോട്ടീന്റെ മികച്ച ഉറവിടവുമാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയില്‍ ഏകദേശം 5.4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുരിങ്ങയിലയും മുരിങ്ങക്കായും പ്രോട്ടീന്‍ കൊണ്ട് സമ്പുഷ്ടമാണ്. 100 ഗ്രാമില്‍ ഏകദേശം 9 ഗ്രാം പ്രോട്ടീന്‍ മുരിങ്ങയിലകളില്‍ അടങ്ങിയിട്ടുണ്ട്, ഇത് സസ്യാധിഷ്ഠിത പ്രോട്ടീന്‍ സ്രോതസ്സുകളില്‍ മികച്ച ഒന്നാണ്. ബ്രോക്കോളിയിലെ ഉയര്‍ന്ന നാരുകളുടെയും വൈറ്റമിനുകളുടെയും അളവ് കൂടുതലാണ്. 100 ഗ്രാമില്‍ ഏകദേശം 2.8 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് അരിഞ്ഞതും വേവിച്ചതുമായ ബ്രോക്കോളിയില്‍ ഏകദേശം 5.7 ഗ്രാം പ്രോട്ടീന്‍ ലഭിക്കും, ഇത് ഒരു മുട്ടയെ മറികടക്കുന്നു. കൂണുകളില്‍ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അസംസ്‌കൃത കൂണുകളില്‍ 100 ഗ്രാമിന് ഏകദേശം 3.1 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും, വേവിച്ച കൂണുകളില്‍ ജലനഷ്ടം കാരണം ഇതിലും ഉയര്‍ന്ന നിലയില്‍ പ്രോട്ടീനുണ്ട്. ഒരു കപ്പ് വേവിച്ച കൂണില്‍ നിന്ന് ഏകദേശം 5-7 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. ഒരു കപ്പ് വേവിച്ച ചെറുപയറില്‍ ഏകദേശം 8 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്, ഒരു മുട്ടയേക്കാള്‍ വളരെ കൂടുതലാണ്. 100 ഗ്രാമിന്, പയറില്‍ ഏകദേശം 5 ഗ്രാം പ്രോട്ടീന്‍ നല്‍കുന്നു.