തൃക്കാക്കര തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിൽ അതൃപ്തി ഉള്ളവരുടെ പിറകെ സിപിഎം നടന്നുവെന്നും, ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം സിപിഎം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതോടൊപ്പം പത്മജ വേണുഗോപാലിനെയും, എറണാകുളത്തെ വനിതാ കോൺഗ്രസ് നേതാവിനെയും സിപിഎമ്മിൽ എത്തിക്കാൻ ഇ.പി.ജയരാജനടക്കം ശ്രമിച്ചുവെന്ന് ദല്ലാൾ നന്ദകുമാർ പരാമർശിച്ചിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മിലേക്ക് ക്ഷണിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. എന്നാൽ താന്‍ ദീപ്തിയെ വിളിച്ചത് തൃക്കാക്കര സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷമാണെന്ന് ടി.ജി.നന്ദകുമാറും വ്യക്തമാക്കി.